ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് 25 ലക്ഷം രൂപ പ്രഖ്യാപിച്ച് കർണാടക സർക്കാർ. സംഘത്തിന്‍റെ അന്വേഷണ മികവിനാണ് സർക്കാർ തുക പ്രഖ്യാപിച്ചത്.
ഗൗരി ലങ്കേഷ് വധം: അന്വേഷണ സംഘത്തിന് 25 ലക്ഷം പ്രഖ്യാപിച്ചു - karnataka
സംഘത്തിന്‍റെ അന്വേഷണ മികവിനാണ് സർക്കാർ 25 ലക്ഷം രൂപ പ്രഖ്യാപിച്ചത്.
അന്വേഷണ സംഘത്തിന് 25 ലക്ഷം പ്രഖ്യാപിച്ചു
2017 സെപ്റ്റംബർ 5നാണ് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വീടിന് മുമ്പിൽ വെടിയേറ്റു മരിച്ചത്. കേസിൽ ഹിന്ദു സംഘടനയായ സനാതൻ സൻസ്തയിലുള്ള 18 പേരെ പ്രതി ചേർത്ത് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതികൾ 'ക്ഷത്രധർമ സാധന' എന്ന പുസ്തകത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുന്നവരാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. എന്നാൽ അന്വേഷണ സംഘത്തിന്‍റെ വാദം തള്ളി സനാതൻ സൻസ്ത രംഗത്തെത്തിയിരുന്നു.