കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് 80കാരന്‍ മരിച്ചു - K'taka: 80-yr-old dies from COVID-19; death toll rises to 17
കര്‍ണാടകയില്‍ മരണം 17 ആയി
കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് 80കാരന്‍ മരിച്ചു
ബെംഗളൂരു:കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ കൊവിഡ് ബാധിച്ച 80 വയസുള്ള രോഗി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ 17 ആയി. മൂന്ന് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു ഇയാള്‍. ആരോഗ്യ മന്ത്രി മരണ വിവരം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു മരണം. സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നതായി ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.