ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങൾക്കിടെ രാജ്യം ദസറ ആഘോഷിക്കുമ്പോൾ ആശംസകളുമായി പ്രാധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി രാം നാഥ് കോവിന്ദും. എല്ലാ ഭാരതീയർക്കും അഭിവൃദ്ധി നേരുന്നതായി രാഷ്‌ട്രപതി ട്വീറ്റ് ചെയ്‌തു. തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിന്‍റെ പ്രതീകമാണ് ഈ ഉത്സവം. മഹാമാരിയുടെ ദോഷഫലങ്ങളിൽ നിന്നും ദസറയിലൂടെ സംരക്ഷണമുണ്ടാകട്ടെയെന്നും രാഷ്‌ട്രപതി ആശംസിച്ചു.
ദസറ ആഘോഷ നിറവിൽ ഉത്തരേന്ത്യ; ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും
ശ്രീരാമൻ രാവണനുമേൽ നേടിയ വിജയമാണ് ദസറ ഉത്സവമായി ഇന്ത്യയിൽ ആഘോഷിക്കുന്നത്. പടക്കങ്ങൾ നിറച്ച രാവണന്‍റെയും കുംഭകർണന്‍റെയും കോലങ്ങൾക്ക് കത്തിക്കുന്നതും ദസറയുടെ പ്രധാന ചടങ്ങാണ്.
ദസറ
മഹാനവമി വേളയിൽ ദേശവാസികൾക്ക് ഹൃദയംഗമമായ ആശംസകൾ നേരുന്നുവെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തത്. ദുർഗ ദേവിയുടെ അനുഗ്രഹത്താൽ എല്ലാവരും വിജയം നേടട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ശ്രീരാമൻ രാവണനുമേൽനേടിയ വിജയമാണ് ദസറ ഉത്സവമായി ഇന്ത്യയിൽ ആഘോഷിക്കുന്നത്. നവരാത്രിയോടനുബന്ധിച്ച് നടത്തുന്ന ദസറയിൽ രാമായണം നാടകമായി അവതരിപ്പിക്കാറുണ്ട്. പടക്കങ്ങൾ നിറച്ച രാവണന്‍റെയുംകുംഭകർണന്‍റെയും കോലങ്ങൾക്ക് കത്തിക്കുന്നതും ദസറയുടെ പ്രധാന ചടങ്ങാണ്.