രാജ്യത്ത് വീണ്ടും കൊവിഡ് മരണം - covid 19
മഹാരാഷ്‌ട്രയിലെ കസ്‌തൂർബാ ആശുപത്രിയിൽ യു.എ.ഇയിൽ നിന്നെത്തിയ 65 കാരനാണ് മരിച്ചത്.
കൊവിഡ്
മുംബൈ: രാജ്യത്തെ പത്താമത്തെ കൊവിഡ് മരണം മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്‌തു. യു.എ.ഇയിൽ നിന്നെത്തിയ 65 വയസുകാരനാണ് മരിച്ചത്. കസ്‌തൂർബാ ആശുപത്രിയിലായിരുന്നു അന്ത്യം. ഇതോടെ വൈറസ് ബാധിച്ച് മഹാരാഷ്‌ട്രയിൽ മാത്രം മരിച്ചവരുടെ എണ്ണം മൂന്നായി. സംസ്ഥാനത്ത് ആകെ 101 കൊവിഡ് ബാധിതരാണ് ഉള്ളത്. പൂനെയിലും സത്താരയിലുമായി മൂന്ന് കേസുകളാണ് ചൊവ്വാഴ്‌ചയോടെ സ്ഥിരീകരിച്ചത്.
Last Updated : Mar 24, 2020, 2:52 PM IST