കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ ആദ്യത്തെ വെർച്വൽ പോസ്റ്റ്‌മോർട്ടം നടത്തി - ജയ്‌പൂർ

ശരീരത്തെ വിഭജിക്കാതെ പോസ്റ്റ്‌മോർട്ടം നടത്തുന്ന സാങ്കേതികത വിദ്യയാണ് വെർച്വൽ പോസ്റ്റ്‌മോർട്ടം.

Virtual autopsy  Coronavirus  Kota  Government Medical College  വിർച്വൽ പോസ്റ്റ്‌മോർട്ടം  പോസ്റ്റ്‌മോർട്ടം  ജയ്‌പൂർ  രാജസ്ഥാൻ  ജയ്‌പൂർ  കോട്ടയിലെ ഗവൺമെന്‍റ് മെഡിക്കൽ കോളജ്
രാജസ്ഥാനിൽ ആദ്യത്തെ വിർച്വൽ പോസ്റ്റ്മോർട്ടം നടത്തി

By

Published : Aug 10, 2020, 3:03 PM IST

ജയ്‌പൂർ: കോട്ടയിലെ ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ ആദ്യത്തെ വെർച്വൽ പോസ്റ്റ്‌മോർട്ടം നടത്തി. കൊവിഡ് മൂലം മരിച്ച 29കാരന്‍റെ മൃതദേഹമാണ് വെർച്വൽ പോസ്റ്റ്‌മോർട്ടം നടത്തിയത്. ശരീരത്തെ വിഭജിക്കാതെ പോസ്റ്റ്‌മോർട്ടം നടത്തുന്ന ഒരു സാങ്കേതികത വിദ്യയാണിത്. അണുബാധ പകരാതിരിക്കാനാണ് പ്രധാനമായും അധികൃതർ ഈ നടപടിയിലേക്ക് കടന്നത്.

29കാരന് രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ഉണ്ടെന്ന് കണ്ടെത്തി. ശരീരം അണുവിമുക്തമാക്കിയ ശേഷം പൂർണമായ ബോഡി സ്‌കാൻ നടത്തുകയും തുടർന്ന് കമ്പ്യൂട്ടറിലുടെ ആന്തരിക അവയവങ്ങളെ വിലയിരുത്തി രോഗിയുടെ മരണകാരണം കണ്ടെത്തുകയാണ് ഡോക്‌ടർന്മാർ ഈ സാങ്കേതിക വിദ്യയിലൂടെ ചെയ്യുന്നത്. മരണപ്പെട്ടയാളുടെ പിതാവ് സംരക്ഷണ വസ്ത്രം ധരിച്ച് പോസ്റ്റ്‌മോർട്ടം നടക്കുന്ന മുറിയിൽ ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details