കേരളം

kerala

ETV Bharat / bharat

നവജാതശിശുക്കളുടെ മരണം; വിദഗ്‌ധ സംഘം ആശുപത്രി സന്ദര്‍ശിച്ചു - Kota newborns death

കോട്ടയിലെ ജെ.കെ ലോണ്‍ ആശുപത്രിയിലാണ് കഴിഞ്ഞ ഒരു മാസത്തിനിടെ 77കുഞ്ഞുങ്ങള്‍ ചികില്‍സയിലിരിക്കെ മരണമടഞ്ഞത്.

Rajasthan news  Ashok Gehlot  നവജാതശിശുക്കളുടെ മരണം  ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി  Kota newborns death  CM, State Health Secretary react
നവജാതശിശുക്കളുടെ മരണം; വിദഗ്‌ധ സംഘം ആശുപത്രി സന്ദര്‍ശിച്ചു

By

Published : Dec 28, 2019, 9:13 AM IST

Updated : Dec 28, 2019, 9:21 AM IST

ജയ്‌പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 77കുഞ്ഞുങ്ങളുടെ മരണത്തിനിടയായ ജെ.കെ ലോണ്‍ ആശുപത്രിയില്‍ വിദഗ്‌ധ സംഘം സന്ദര്‍ശനം നടത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ വൈഭവ് ഗലേറിയയും മുതിന്ന ശിശുരോഗ വിദഗ്‌ധന്‍ ഡോ.അമര്‍ജീത് മെഹ്തയും അടങ്ങുന്ന സംഘമാണ് അന്വേഷണത്തിനായി ആശുപത്രി സന്ദര്‍ശിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി 10 കുഞ്ഞുങ്ങള്‍ കൂടി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചിരുന്നു.

നവജാതശിശുക്കളുടെ മരണം; വിദഗ്‌ധ സംഘം ആശുപത്രി സന്ദര്‍ശിച്ചു

വിദഗ്‌ധ സമിതിയെ ആശുപത്രിയിലേക്കയക്കുമെന്നും വീഴ്‌ച കണ്ടെത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെഹലോട്ട് നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ ഉടന്‍ തന്നെ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ വൈഭവ് ഗലേറിയയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. നവജാത ശിശുക്കളുടെ മരണത്തിന് കാരണം ആശുപത്രിയിലെ ശുചിത്വപാലനത്തിലുണ്ടായ വീഴ്‌ചയാണോ, അതോ മറ്റെന്തെങ്കിലും കാരണമാണോയെന്നും കണ്ടെത്തുമെന്നും വൈഭവ് ഗലേറിയ പറഞ്ഞു.

ആശുപത്രിയില്‍ മൊത്തം 535ജീവന്‍ രക്ഷാഉപകരണങ്ങളുണ്ടെങ്കിലും 320എണ്ണം പ്രവര്‍ത്തനയോഗ്യമല്ലാത്തതാണെന്നും ആകെയുള്ള 71 ഇന്‍ഫന്‍റ് വാമറുകളില്‍ 27എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്നും ആരോപണമുണ്ട്. വെന്‍റിലേറ്ററുകളും പ്രവര്‍ത്തനയോഗ്യമല്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ 10 മരണങ്ങളില്‍ അസ്വാഭാവികതയില്ലെന്ന് ആശുപത്രി സുപ്രണ്ട് ഡോ.എച്ച് എല്‍ മീന പറഞ്ഞു. കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

Last Updated : Dec 28, 2019, 9:21 AM IST

ABOUT THE AUTHOR

...view details