കോട്ട ശിശുമരണം ; മരണസംഖ്യ 102 ആയി - കോട്ട ശിശുമരണം
മരണനിരക്ക് കൂടുതലാണെന്നും ഈ പ്രതിസന്ധി തരണം ചെയ്യാൻ കേന്ദ്രത്തിന്‍റെ പിന്തുണയുണ്ടാകുമെന്നും ഹർഷവർധൻ പറഞ്ഞു.
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിലെ ജെകെ ലോണ്‍ ആശുപത്രിയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 102 ആയി. അവസാന രണ്ട് ദിവസങ്ങളിൽ 11 കുട്ടികൾ കൂടി മരിച്ചതോടെയാണ് ഡിസംബറിലെ മരണസംഖ്യ 102 ലേക്ക് ഉയർന്നത്. നേരത്തെ ഡിസംബർ 23നും 24ലും 48 മണിക്കൂറിനിടെ 10 കുട്ടികൾ മരിച്ചതോടെയാണ് രാജസ്ഥാനിലെ നവജാത ശിശുക്കളുടെ കൂട്ടമരണം രാജ്യ ശ്രദ്ധ നേടുന്നത്. ഇതേ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വിഷയത്തിൽ ഇടപെട്ടു. മരണനിരക്ക് കൂടുതലാണെന്നും ഈ പ്രതിസന്ധി തരണം ചെയ്യാൻ കേന്ദ്രത്തിന്‍റെ പിന്തുണയുണ്ടാകുമെന്നും ഹർഷവർധൻ പറഞ്ഞു. ആശുപത്രിയില്‍ പന്നികള്‍ കൂട്ടമായി മേഞ്ഞുനടക്കുന്നതായും മതിയായ ജീവനക്കാരില്ലെന്നും വാതിലുകളും ജനലുകളും തകര്‍ന്നുകിടക്കുന്നതായും ബാലാവകാശ കമ്മിഷന്‍റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞുങ്ങളുടെ തീവ്രപരിചരണ വിഭാഗത്തില്‍ മതിയായ ഉപകരണങ്ങളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.