ജെ.എന്‍.യു ആക്രമണം; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ - പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ഥികളും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമാണ് പ്രതിഷേധ മാര്‍ച്ചുമായി തെരുവിലേക്കിറങ്ങിയത്.
കൊല്‍ക്കത്ത: ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ഥികളും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമാണ് പ്രതിഷേധ മാര്‍ച്ചുമായി തെരുവിലേക്കിറങ്ങിയത്. പൗരത്വനിയമ ഭേദഗതിക്കെതിരെയും ദേശീയ ജനസംഖ്യാ രജിസ്‌റ്ററിനെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഉത്തരം പറയണമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. സര്‍വകലാശാല അധ്യാപകരും മാര്‍ച്ചില്‍ പങ്കെടുത്തു.