കൊൽക്കത്തയിൽ 99 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി - കൊൽക്കത്ത കോവിഡ്
ബുധനാഴ്ച മാത്രം 10 പേർക്ക് കൊവിഡ് മൂലം ജീവഹാനി സംഭവിച്ചു.
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 10 മരണങ്ങളും 340 പുതിയ പോസിറ്റീവ് കേസുകളും. കൊൽക്കത്തയിൽ മാത്രം 99 കൊവിഡ് കേസുകളാണ് ബുധനാഴ്ച മാത്രം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 6,508 ആയി. നിലവിൽ 3,583 പേർ ചികിത്സയിൽ തുടരുന്നുണ്ട്. അതേസമയം 10 പേർക്ക് കൂടി ജീവഹാനി സംഭവിച്ചതോടെ ബംഗാളിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 273 ആയി.
ബുധനാഴ്ച 170 പേരെ ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്തതോടെ സംസ്ഥാനത്ത് 2,580 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 2,30,000ലധികം സാമ്പിളുകൾ പരിശോധിച്ചു. 1,40,000ലധികം ആളുകൾ വീടുകളിൽ നിരീക്ഷണത്തിലാണ്. ശ്രമിക് പ്രത്യേക ട്രെയിനുകൾ വഴി സംസ്ഥാനത്ത് എത്തിയ ഒരു ലക്ഷത്തിലധികം ആളുകളെ സർക്കാരിന്‍റെ പ്രത്യേക ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്.