കേരളം

kerala

ETV Bharat / bharat

കൊൽക്കത്തയിൽ മെട്രോ സേവനങ്ങൾ പുനഃരാരംഭിച്ചു - കൊൽക്കത്ത മെട്രോ സേവനങ്ങൾ പുനരാരംഭിച്ചു

ട്രെയിനിൽ യാത്ര ചെയ്യാൻ എത്തുന്നവർ സ്റ്റേഷനിൽ പ്രവേശിച്ച ശേഷം ഓട്ടോമാറ്റിക് മെഷീനിൽ നിന്ന് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.

Kolkata metro resumes from today  കൊൽക്കത്ത  കൊൽക്കത്ത മെട്രോ സേവനങ്ങൾ പുനരാരംഭിച്ചു  മെട്രോ സേവനങ്ങൾ പുനരാരംഭിച്ചു
കൊൽക്കത്തയിൽ മെട്രോ സേവനങ്ങൾ പുനരാരംഭിച്ചു

By

Published : Sep 14, 2020, 4:34 PM IST

കൊൽക്കത്ത:ആറ് മാസത്തിന് ശേഷം കൊൽക്കത്ത മെട്രോ സേവനങ്ങൾ പുനഃരാരംഭിച്ചു. നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി ഇന്നലെ സർവീസുകൾ നടത്തിയിരുന്നെങ്കിലും തിങ്കളാഴ്ചയാണ് പൊതുജനങ്ങൾക്കായി മെട്രോ തുറന്ന് കൊടുത്തത്. ഞായറാഴ്ച 79 പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്തിയത്. തിങ്കളാഴ്ച മുതൽ ആരംഭിച്ച ട്രെയിൻ സർവീസ് രാവിലെ എട്ട് മുതൽ വൈകുന്നേരം എട്ട് വരെ പ്രവർത്തിക്കും.

ട്രെയിനിൽ യാത്ര ചെയ്യാൻ എത്തുന്നവർ സ്റ്റേഷനിൽ പ്രവേശിച്ച ശേഷം ഓട്ടോമാറ്റിക് മെഷീനിൽ നിന്ന് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. സ്മാർട്ട് കാർഡ് ഇല്ലാത്തവർക്ക് ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റുകൾ നൽകും. സാമൂഹിക അകലം പാലിച്ച് വേണം യാത്രകളെന്നും മെട്രോ അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details