കേരളം

kerala

ETV Bharat / bharat

ഐപിഎൽ വാതുവെപ്പ്; ഒമ്പത് പേർ അറസ്റ്റില്‍

അറസ്റ്റിലായ ഒമ്പത് പേരും 20 വയസിൽ താഴെയുള്ളവരാണ്

ipl betting  ipl 2020  kolkata ipl betting  9 arrested  all below 20 years  കൊൽക്കത്ത  ഐപിഎൽ വാതുവെപ്പ്  ഒമ്പത് പേർ അറസ്‌റ്റിൽ  ഐപിഎൽ 2020
ഐപിഎൽ വാതുവെപ്പ്; ഒമ്പത് പേർ അറസ്‌റ്റിൽ

By

Published : Sep 25, 2020, 1:06 PM IST

കൊൽക്കത്ത: ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒമ്പത് പേർ അറസ്റ്റില്‍. അറസ്റ്റിലായ എല്ലാവരും 20 വയസിൽ താഴെയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. കൊൽക്കത്ത പൊലീസിന്‍റെ ഡിറ്റക്‌ടീവ് ഡിപ്പാർട്ട്‌മെന്‍റ് വ്യാഴാഴ്‌ച രാത്രി ഹറെ സ്ട്രീറ്റ്, പാർക്ക് സ്ട്രീറ്റ്, ജാദവ്പൂർ, സാൾട്ട് ലേക്ക് പ്രദേശങ്ങളിൽ റെയ്‌ഡ് നടത്തുകയും നിരവധി രേഖകൾ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ടാബ്‌ലെറ്റ്, വാഹനം എന്നിവ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. അന്വേഷണം തുടരുകയാണെന്നും പ്രതികൾ ഏതെങ്കിലും അന്തർസംസ്ഥാന വാതുവെപ്പ് റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ ശ്രമം നടന്നുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളായ ഒമ്പത് പേരെയും സിറ്റി കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details