കേരളം

kerala

ETV Bharat / bharat

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു: ജീവനക്കാര്‍ക്ക് പരിക്ക്

കഴിഞ്ഞ രണ്ട് ആഴ്ചയായി പ്രതികൂലമായ കാലാവസ്ഥയായിരുന്നെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിലെ സാങ്കേതിക തകരാറുകൾ പരിശോധിച്ച് പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പ് വരകുത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു

By

Published : Feb 27, 2019, 12:59 PM IST

കൊൽക്കത്തയിൽ നിന്ന് ഭുവനേശ്വറിലേക്ക്പോവുകയായിരുന്ന ഗോ എയർ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. രണ്ട് കാബിൻ ക്രൂ ജീവനക്കാർക്ക് പരിക്കേറ്റു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. പരിക്കേറ്റവർക്ക് വൈദ്യസഹായം നല്‍കി.അന്തരീക്ഷ വായു പ്രവാഹത്തിൽ പെട്ടന്നുണ്ടാകുന്ന വ്യത്യാസം മൂലമാണ്ആകാശച്ചുഴിയുണ്ടാകുന്നത്. കാറ്റിന്‍റെ ഗതി മാറുന്നതോടെ വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടമാകും.

കഴിഞ്ഞ രണ്ട് ആഴ്ചയായി പ്രതികൂലമായ കാലാവസ്ഥയായിരുന്നെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിലെ സാങ്കേതിക തകരാറുകൾ പരിശോധിച്ച് പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പ് വരകുത്തിയതായുംഅധികൃതർ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details