കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് കൂടുതല്‍ അറിയാം...! - പ്രേം ബിഹാരി നരേൻ റൈസാഡ

ഒരു ഭരണഘടന രാജ്യത്തിന്‍റെ വിവിധ കാര്യങ്ങളില്‍ ഇടപെടുന്നുണ്ട്. ഭരണത്തിന് ആവശ്യമായ നിയമവും വ്യവസ്ഥകളും അവയിലുണ്ട്. ഇന്ത്യയുടെ പരമോന്നത നിയമഗ്രന്ഥത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

Know more about your Constitution!  Constitution of India  constitution day  National Law Day  facts about Indian Constitution  ഭരണ ഘടനയെ കുറിച്ച് കൂടുതല്‍ അറിയാം  ഡേ. ബി.ആര്‍ അംബേദ്കര്‍  1949 നവംബര്‍ 26  പ്രേം ബിഹാരി നരേൻ റൈസാഡ  ഡോ. സച്ചിദാനന്ദ സിൻഹ
ഇന്ത്യന്‍ ഭരണഘടന

By

Published : Nov 27, 2019, 10:52 AM IST

ഭരണഘടന അംഗീകരിച്ചതിന്‍റെ ഓര്‍മ്മ പുതുക്കി എല്ലാ വര്‍ഷവും നവംബര്‍ 26ന് രാഷ്ട്രം 'ഭരണഘടനാ ദിവസം' (നാഷണല്‍ ലോ ഡേ) ആചരിക്കാറുണ്ട്. 1949 നവംബര്‍ 26നാണ് ഭരണഘടന അസംബ്ലി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 മുതല്‍ ഭരണഘടന പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതോടെ ഇന്ത്യ ഒരു പുതു ചരിത്രം കുറിക്കുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് രാജ്യത്തെ പൗരന്മാര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഭരണ ഘടനയെ കുറിച്ച് കൂടുതല്‍ അറിയാം...!
  • രാജ്യത്തെ പൗരന്മാര്‍ക്ക് ഉത്തരവാദിത്തവും പരിരക്ഷയും നല്‍കുന്ന ഭരണഘടന തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഡേ. ബി.ആര്‍ അംബേദ്കറാണ്.
  • 25 ഭാഗങ്ങളും 448 ആര്‍ട്ടിക്കിളുകളും 12 ഷെഡ്യൂളുകളുമുള്ള ലോകത്തെ ഏറ്റവും വലുതും എഴുതപ്പെട്ടതുമായ ഭരണഘടനയാണ് ഇന്ത്യയുടേത്.
  • ഇന്ത്യയുടെ യഥാര്‍ത്ഥ ഭരണഘടന എഴുതി തയ്യാറാക്കിയത് പ്രേം ബിഹാരി നരേൻ റൈസാഡയാണ്. ആറുമാസം കൊണ്ട് ഇറ്റാലിക്ക് ശൈലി കൈകൊണ്ടാണ് അദ്ദേഹം ഭരണഘടന എഴുതി തയ്യാറാക്കിയത്.
  • നന്ദലാല്‍ ബോസും ശാന്തി നികേതനിലെ സംഘവും ഉള്‍പ്പെട്ട കലാകാരന്മാരുടെ സംഘമാണ് പേജുകള്‍ തയ്യാറാക്കിയത്.
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പാർലമെന്‍റായിരുന്നു ഭരണഘടനാ അസംബ്ലി.
  • ഡോ. സച്ചിദാനന്ദ സിൻഹയായിരുന്നു ആദ്യ നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ പ്രസിഡന്‍റും താല്‍ക്കാലിക ചെയര്‍മാനുമായി പ്രവര്‍ത്തിച്ചത്. 1946 ഡിസംബര്‍ 9-ന് ആയിരുന്നു ആദ്യ യോഗം.
  • രണ്ട് വർഷവും 11 മാസവും 18 ദിവസവും എടുത്താണ് ഭരണഘടനയുടെ അന്തിമകരട് തയ്യാറാക്കിയത്. ശേഷം നടന്ന ചര്‍ച്ചകളുടെ ഭാഗമായി 2000-ല്‍ അധികം ഭേദഗതികള്‍ ഭരണഘടനയില്‍ വരുത്തി.
  • ഭരണഘടനയുടെ യഥാര്‍ത്ഥ പതിപ്പുകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് തയ്യാറാക്കിയത്. ഇതിന്‍റെ യഥാര്‍ത്ഥ കോപ്പികള്‍ പാര്‍ലമെന്‍റ് ലൈബ്രറിറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
  • ഭരണഘടനാ അസംബ്ലിയിലെ 248 അംഗങ്ങള്‍ 1950 ജനുവരിയില്‍ നിലവില്‍വന്ന ഭരണഘടനയില്‍ ഒപ്പുവച്ചിട്ടുണ്ട്.
  • ബ്രിട്ടൻ, അയർലൻഡ്, യുഎസ്എ, ജപ്പാൻ, ഫ്രാൻസ്, മുൻ യു‌എസ്‌എസ്ആർ, ദക്ഷിണാഫ്രിക്ക, ജർമ്മനി, ഓസ്‌ട്രേലിയ, കാനഡ എന്നിവ ഉൾപ്പെടുന്ന പത്ത് രാജ്യങ്ങളിലെ ഭരണഘടനകള്‍ ഇന്ത്യന്‍ ഭരണഘടന കടംകൊണ്ടിട്ടുണ്ട്.
  • 1951ല്‍ ഭരണഘടനാ ഭേദഗതി (ഒന്നാം ഭേദഗതി) ആക്ടിലൂടെയാണ് വരുത്തിയത്. ജവഹര്‍ലാല്‍ നെഹ്റുവാണ് ഭേദഗതി വരുത്തിയത്.
  • ഒന്നാം ഭേദഗതി നിയമ പ്രകാരം 15, 19, 85, 87, 174, 176, 341, 342, 372, 376 എന്നീ വകുപ്പുകൾ ഭേദഗതി ചെയ്തു. നിലവില്‍ നമ്മുടെ ഭരണഘടന മൊത്തം 103 ഭേദഗതികൾക്ക് വിധേയമായിട്ടുണ്ട്.
  • 1947 ജൂൺ 11-ന് ഹൈദരാബാദിലെ നിസാം പാക്കിസ്ഥാന്‍റെയോ ഇന്ത്യയിലെയോ ഭരണഘടനാ അസംബ്ലിയിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. അവസാനം വരെ ഒരു പ്രതിനിധിയെയും അദ്ദേഹം യോഗത്തിന് അയക്കുകയും ചെയ്തിരുന്നില്ല.

ABOUT THE AUTHOR

...view details