ചെന്നൈ:കശ്മീർ വിഷയത്തില്‍ ബന്ധശ്രദ്ധരാണെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ഉറപ്പു നല്‍കിയ ശേഷമാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള രണ്ട് ദിവസത്തെ അനൗപചാരിക കൂടിക്കാഴ്ച്ചക്കായി തമിഴ്നാട്ടിലെത്തിയത്. ചരിത്ര പ്രാധാന്യമുള്ള മഹാബലിപുരത്ത് ആരംഭിച്ച കൂടിക്കാഴ്ച്ചയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഈയും ചൈനയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും കൂടിക്കാഴ്ച്ചയുടെ ഭാഗമാകും.
ഇന്തോ ചൈനാ ബന്ധം ഊട്ടിയുറപ്പിക്കാനൊരുങ്ങി മഹാബലിപുരം - Modi-Xi at Mamallapuram
മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും അനൗപചാരിക ഉഭയകക്ഷി ചര്‍ച്ച നടത്തുമ്പോള്‍ ഉഭയകക്ഷി വാണിജ്യം, ഭീകരതക്കെതിരെയുള്ള കൂട്ടായ്മ പരസ്പര വിശ്വാസം വർധിപ്പിക്കാനുള്ള നടപടികൾ എന്നീ വിഷയങ്ങളെയാരിക്കും പ്രധാനമായും ചര്‍ച്ചക്ക് വരിക
മോദി-ഷി കൂടിക്കാഴ്ച്ച
നാളെ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഉഭയകക്ഷി വാണിജ്യം, ഭീകരതക്കെതിരെയുള്ള കൂട്ടായ്മ പരസ്പര വിശ്വാസം വർധിപ്പിക്കാനുള്ള നടപടികൾ എന്നിവ ഉച്ചകോടിയില്‍ ചർച്ചയായേക്കുമെന്നാണ് സൂചന. അതേസമയം ഇരു രാജ്യങ്ങളും തമ്മില്‍ ഉടമ്പടികളൊന്നും ഉഭയകക്ഷി ധാരണകളോ കൂടിക്കാഴ്ച്ചയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ഇരു നേതക്കളും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ച്ചയ്ക്കും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള പ്രതിനിധി തല സംഭാഷണത്തിനും മഹാബലിപുരത്ത് അവസരം ഒരുക്കിയിട്ടുണ്ട്.
Last Updated : Oct 12, 2019, 1:38 AM IST