പുതുച്ചേരി: തന്‍റെ ശമ്പളത്തിന്‍റെ 30 ശതമാനം കൊവിഡ് ചികിത്സാ ഫണ്ടിലേക്ക് നൽകുമെന്ന് പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദി. ഈ സാമ്പത്തിക വർഷത്തിലെ എല്ലാ മാസത്തെയും ശമ്പളത്തിന്‍റെ 30 ശതമാനം ഫണ്ടിലേക്ക് നൽകുമെന്നറിയിച്ച് ബേദി രാഷ്‌ട്രപതിക്ക് സന്ദേശമയച്ചു.
ശമ്പളത്തിന്‍റെ 30 ശതമാനം കൊവിഡ് ചികിത്സാ ഫണ്ടിന് നൽകും: കിരൺ ബേദി - പുതുച്ചേരി
ഈ സാമ്പത്തിക വർഷത്തിലെ എല്ലാ മാസത്തെയും ശമ്പളത്തിന്‍റെ 30 ശതമാനം ഫണ്ടിലേക്ക് നൽകുമെന്നറിയിച്ച് പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദി രാഷ്‌ട്രപതിക്ക് സന്ദേശമയച്ചു.
'ശമ്പളത്തിന്‍റെ 30 ശതമാനം കൊവിഡ് ചികിത്സാ ഫണ്ടിന് നൽകും': കിരൺ ബേദി
വികസിതവും സമ്പന്നവുമായ നിരവധി രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ രാജ്യം വിജയിക്കുകയാണെന്നും വൈറസിന്‍റെ വ്യാപനം തടയാൻ നമുക്ക് സാധിക്കുമെന്നും രാഷ്‌ട്രപതിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. കൊവിഡിനെ തടയാൻ കേന്ദ്രസർക്കാർ നിരവധി ദുരിതാശ്വാസ ഫണ്ടുകൾ രൂപീകരിക്കുന്നു. അതിനായി കൈകോർക്കേണ്ടത് തന്‍റെയും രാജ്യത്തെ ഓരോരുത്തരുടെയും കടമയാണെന്നും കിരണ്‍ ബേദി കൂട്ടിച്ചേർത്തു.