കേരളം

kerala

ETV Bharat / bharat

രാഷ്ട്രപതി ഭവന് സമീപത്തുള്ളവരോട് സാമൂഹിക അകലം പാലിക്കാൻ നിർദേശം

രാഷ്ട്രപതി ഭവൻ ജീവനക്കാരന്‍റെ ബന്ധു കൊവിഡ് മൂലം മരിക്കുകയും ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത മറ്റൊരു ബന്ധുവിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തതോടെയാണ് സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ടത്.

Rashtrapati Bhavan  COVID 19  Novel Coronavirus  Outbreak  Pandemic  Positive Case  Self Isolation  സാമൂഹിക അകലം  രാഷ്ട്രപതി ഭവന് സമീപത്തെ വീടുകൾ  രാഷ്ട്രപതി ഭവൻ ജീവനക്കാരൻ  കൊവിഡ് ഡൽഹി  കൊറോണ രാഷ്ട്രപതി ഭവൻ  രാഷ്ട്രപതി ഭവൻ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സ്  new delhi corona
രാഷ്ട്രപതി ഭവന് സമീപത്തെ വീടുകൾ

By

Published : Apr 21, 2020, 10:39 AM IST

ന്യൂഡൽഹി: രാഷ്ട്രപതി ഭവൻ ജീവനക്കാരന്‍റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാഷ്ട്രപതി ഭവൻ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കുടുംബങ്ങൾ തമ്മിൽ സാമൂഹിക അകലം പാലിക്കണമെന്ന് നിർദേശം. രാഷ്‌ട്രപതി ഭവനിൽ ജോലി ചെയ്യുന്ന ആളുടെ ബന്ധു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൈറസ് ബാധിച്ച് മരിച്ചിരുന്നു. ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഇയാളുടെ മറ്റൊരു ബന്ധുവിന് ഞായറാഴ്‌ച രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതേ തുടർന്നാണ് ജീവനക്കാരന്‍റെ വീടിനടുത്തുള്ള 25ഓളം കുടുംബങ്ങളോട് സ്വയം ഒറ്റപ്പെട്ടു കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, കൊവിഡ് സ്ഥിരീകരിച്ചയാൾക്ക് രാഷ്ട്രപതി ഭവനുമായി യാതൊരു ബന്ധവുമില്ല. ഇയാളുടെ ബന്ധു ഇവിടത്തെ ജീവനക്കാരനായതിനാലാണ് മുൻകരുതലെന്ന നിലയിൽ സാമൂഹിക അകലം പാലിക്കാൻ നിർദേശിച്ചത്.

ABOUT THE AUTHOR

...view details