ബെംഗളൂരു:വീണ്ടും ജീവനെടുത്ത് പുത്തൻ തലമുറയുടെ ഇഷ്‌ട ഗെയിമായ പബ്‌ജി. ഇത്തവണ പബ്‌ജി ആരാധകനു പകരം മരണം കവർന്നത് പിതാവിനെയാണെന്നു മാത്രം. കർണാടകയിലെ ബെലാഗവി ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
പബ്‌ജി പ്രേമിയായ മകൻ രഘുവീറിന്‍റെ കൈകളാൽ പിതാവ് ശങ്കരപ്പക്ക് ദാരുണാന്ത്യം സംഭവിച്ചു.
ഗെയിം കളിക്കുന്നതിനായി ഇന്‍റർനെറ്റ് റീച്ചാർജ് ചെയ്യാൻ മകൻ പണം ആവശ്യപ്പെടുകയും വിസമതിച്ച പിതാവ് പബ്‌ജി കളക്കരുതെന്ന് ശാസിക്കുകയും ചെയ്‌തു. തുടർന്ന് പ്രകോപിതനായ മകൻ അന്നേ ദിവസം രാത്രി പിതാവിനെ അറുത്തു മൂന്ന് കഷ്‌ണങ്ങളാക്കി.
കൊലയാളി പബ്‌ജി; പിതാവിന്‍റെ കഴുത്തറുത്ത് മകൻ - കൊലയാളി പബ്‌ജി അച്ചന്‍റെ കഴുത്തറുത്ത് മകൻ
പബ്‌ജി പ്രേമിയായ മകൻ രഘുവീറിന്‍റെ കൈകളാൽ പിതാവ് ശങ്കരപ്പക്ക് ദാരുണാന്ത്യം.

പബ്‌ജി
കക്കാത്തി പൊലീസ് സ്റ്റേഷനിൽ കേസ് അന്വേഷണം പുരേഗമിക്കുകയാണ്.