ഗാന്ധിനഗർ:അലമാരക്കുള്ളിൽ കുടുങ്ങിയ കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ബൊക്കർവാഡയിലാണ് സംഭവം. ഹർഷിൽ പട്ടേൽ (10), സോഹൻ പട്ടേൽ (9) എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടികൾ അലമാരക്കുള്ളിൽ കയറുകയും തുറക്കാൻ കഴിയാതെ അലമാരക്കുള്ളിൽ കുടുങ്ങുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കളിക്കുന്നതിനിടെ അലമാരക്കുള്ളിൽ കുടുങ്ങിയ കുട്ടികൾ ശ്വാസം മുട്ടി മരിച്ചു - കുട്ടികൾ ശ്വാസം മുട്ടി മരിച്ചു
ഹർഷിൽ പട്ടേൽ (10), സോഹൻ പട്ടേൽ (9) എന്നിവരാണ് മരിച്ചത്
കളിക്കുന്നതിനിടെ അലമാരക്കുള്ളിൽ കുടുങ്ങിയ കുട്ടികൾ ശ്വാസം മുട്ടി മരിച്ചു
കുട്ടികളെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ അലമാരക്കുള്ളിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ അപകട മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.