ഹൈദരാബാദ്: തെലങ്കാനയിലെ മഹാബൂബാബാദ് ജില്ലയിൽ മാധ്യമ പ്രവർത്തകന്‍റെ മകനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തി. ഇന്ന് രാവിലെ പ്രദേശത്തെ ഒരു കുന്നിൻ മുകളിൽ കുട്ടിയുടെ മൃതദേഹം കേസമുദ്രം പൊലീസ് കണ്ടെത്തി.
തെലങ്കാനയിൽ മാധ്യമപ്രവർത്തകന്‍റെ മകനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തി - boy was killed by kidnapers..
ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഒൻപത് വയസ്സുകാരനായ ദീക്ഷിത് റെഡ്ഡിയെ വീട്ടിൽ നിന്ന് കാണാതായത്. കുട്ടിയെ മോചിപ്പിക്കാൻ 45 ലക്ഷം രൂപ നൽകണമെന്ന് തട്ടിക്കൊണ്ടുപോയവർ ഭീഷണിപ്പെടുത്തി.
![തെലങ്കാനയിൽ മാധ്യമപ്രവർത്തകന്‍റെ മകനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തി തെലങ്കാനയിലെ ഒൻപത് വയസ്സുകാരനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തി Kidnappers Kills journalist's nine-year-old son In Mahabubabad district boy was killed by kidnapers.. തട്ടികൊണ്ടു പോയി കൊലപ്പെടുത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9268330-826-9268330-1603349215717.jpg)
കൂടുതൽ വായിക്കാം:45 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി
ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഒൻപത് വയസ്സുകാരനായ ദീക്ഷിത് റെഡ്ഡിയെ വീട്ടിൽ നിന്ന് കാണാതായത്. കുട്ടിയെ മോചിപ്പിക്കാൻ 45 ലക്ഷം രൂപ നൽകണമെന്ന് തട്ടിക്കൊണ്ടുപോയവർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് രൂപ നൽകാമെന്ന് കുട്ടിയുടെ മാതാപിതാക്കൾ സമ്മതിച്ചു. ഫോൺ വിളിച്ചവർ പറഞ്ഞ സ്ഥലത്ത് പണവുമായെത്തിയിട്ടും പ്രതികരണം ലഭിക്കാതിരുന്നതിനാൽ ഇവർ വീട്ടിലേക്ക് പോയി. കുട്ടിയെ കണ്ടെത്താൻ 10 ടീമുകളുമായി പൊലീസ് തിരച്ചിൽ നടത്തിയിട്ടും കണ്ടത്താനായിരുന്നില്ല.