അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി - Kullu
കുട്ടിയെ കാണാതായതിനെ തുടർന്ന് മെയ് 31 ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു

അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
ഷിംല: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മെയ് 31 മുതലാണ് കുട്ടിയെ കാണാതായത്. ബാല്യയിലുള്ള സന്ധ്യ ജലവൈദ്യുത പദ്ധതികളുടെ ഗേറ്റ് നമ്പർ രണ്ടിന് സമീപമാണ് പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അച്ഛൻ മൃതദേഹം തിരിച്ചറിഞ്ഞു.