അസമില്‍ ഭീകരര്‍ തട്ടികൊണ്ടു പോയ ഗ്രാമീണനെ രക്ഷപ്പെടുത്തി - അസമില്‍ ഭീകരര്‍ തട്ടികൊണ്ടു പോയ ഗ്രാമീണനെ രക്ഷപ്പെടുത്തി
രാംനാഥ്പൂര്‍ ഗ്രാമത്തിലെ രാജു മിശ്രയെയാണ് ബ്രൂ റെവല്യൂഷണറി ആര്‍മി യൂണിയന്‍ ഭീകരര്‍ തട്ടികൊണ്ടു പോയത്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ദിസ്‌പൂര്‍: അസമിലെ ഹെയ്‌ലാക്കണ്ടി ജില്ലയില്‍ ഭീകരര്‍ തട്ടികൊണ്ടു പോയ ആളെ പൊലീസ് രക്ഷപ്പെടുത്തി. കേസില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. രാംനാഥ്പൂര്‍ ഗ്രാമത്തിലെ രാജു മിശ്രയെയാണ് ബ്രൂ റെവല്യൂഷണറി ആര്‍മി യൂണിയന്‍ ഭീകരര്‍ തട്ടികൊണ്ടു പോയത്. ബഗ്‌ചാര റൈഫിള്‍മാര പ്രദേശത്തെ ഉള്‍ക്കാടുകളില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് പൊലീസ് ഭീകരരെ അറസ്റ്റ് ചെയ്‌തത്. മാര്‍ച്ച് രണ്ടിനാണ് ഇയാളെ ഗ്രാമത്തില്‍ നിന്ന് കാണാതാവുന്നത്. കുറ്റക്കാര്‍ക്കെതിരെ കേസെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് പബീന്ത്ര കുമാര്‍ നാഥ് പറഞ്ഞു.