ന്യൂഡൽഹി:കോൺഗ്രസ് മുൻ ദേശീയ വക്താവും തെന്നിന്ത്യൻ നടിയുമായ ഖുഷ്ബു സുന്ദർ ഇന്ന് ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. തിങ്കാളാഴ്ച ഇവരെ കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ന് ദേശീയ തലസ്ഥാനത്തെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ വെച്ച് ബിജെപിയിൽ ചേരും എന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിലയുറപ്പിക്കാൻ ബിജെപി ശ്രമിക്കുന്ന സമയത്താണ് ഖുഷ്ബു ബിജെപിയിൽ ചേരുന്നത്. ഖുഷ്ബു സുന്ദറിനൊപ്പം മുൻ ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥൻ ശരവണ കുമാറും ബിജെപിയില്‍ ചേരുന്നുണ്ട്.
ബിജെപിയിൽ ചേരാൻ ഒരുങ്ങി തെന്നിന്ത്യൻ നടി ഖുഷ്ബു സുന്ദർ - Khushbu Sundar
ഉച്ചയ്ക്ക് 12.30 ന് ദേശീയ തലസ്ഥാനത്തെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ വെച്ച് ബിജെപിയിൽ ചേരും എന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിലയുറപ്പിക്കാൻ ബിജെപി ശ്രമിക്കുന്ന സമയത്താണ് ഖുഷ്ബു ബിജെപിയിൽ ചേരുന്നത്
ബിജെപിയിൽ ചേരാൻ ഒരുങ്ങി തെന്നിന്ത്യൻ നടി ഖുഷ്ബു സുന്ദർ
അടുത്ത വർഷമാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ബിജെപിയുടെ സഖ്യകക്ഷിയായ അഖിലേന്ത്യാ അന്ന ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) എടപ്പടി കെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Last Updated : Oct 12, 2020, 12:44 PM IST