ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യ പ്രതിജ്ഞ ചെയ്യും.ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ, ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ശനിയാഴ്‌ച പാര്‍ട്ടിയുടെ നിയമസഭ നേതാവായി അദ്ദേഹം ചുമതലയേറ്റു.
മനോഹര്‍ ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയാകും;സത്യപ്രതിജ്ഞ നാളെ - മനോഹര്‍ ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയാകും
സത്യപ്രതിജ്ഞ നാളെ. ജൻനായക് പാര്‍ട്ടിയുടെ പിന്തുണയോടെ സഖ്യ സര്‍ക്കാരാണ് രൂപീകരിക്കുക
മനോഹര്‍ ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയാകും
ദുഷ്യന്ത് ചൗട്ടാല നയിക്കുന്ന ജൻനായക് ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാരാണ് ഹരിയാനയില്‍ രൂപീകരിക്കുക. ഹരിയാനയില്‍ തൂക്ക് മന്ത്രിസഭ ആയതിനെ തുടര്‍ന്നാണിത്. ജന നായക് ജനതാ പാര്‍ട്ടിക്ക് ബിജെപി ഉപമുഖ്യമന്ത്രി പദമാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. ഹരിയാനയിലെ ജനവിധി അംഗീകരിച്ചാണ് ബിജെപിയും ജെജെപിയും കൈകോർക്കുന്നതെന്ന് അമിത് ഷാ പ്രതികരിച്ചിരുന്നു.