വായു മലിനീകരണം ; പഞ്ചാബ് ,ഹരിയാന സർക്കാരുകളെ വിമർശിച്ച് കെജ്‌രിവാള്‍
കൊയ്ത്തിന് ശേഷം പാടങ്ങളിൽ വൈക്കോൽ കത്തിക്കാൻ ഖട്ടാർ,അമരീന്ദർ സിങ് സർക്കാരുകൾ കർഷകരെ നിർബന്ധിക്കുന്നുവെന്നും കെജ്‌രിവാള്‍
ന്യൂഡൽഹി: ഡൽഹിയിലെ മലിനീകരണ തോത് ഉയരുന്നതിന് പഞ്ചാബ് ,ഹരിയാന സർക്കാരുകളെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊയ്ത്തിന് ശേഷം പാടങ്ങളിൽ വൈക്കോൽ കത്തിക്കാൻ ഖട്ടാർ,അമരീന്ദർ സിങ് സർക്കാരുകൾ കർഷകരെ നിർബന്ധിക്കുന്നെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഇത് വലിയ രീതിയിലുളള മലിനീകരണമാണ് ഡൽഹിയിലുണ്ടാക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വൈക്കോൽ കത്തിക്കുന്നത് വർധിച്ചെന്ന് പി.ആർ.സി റിപ്പോർട്ട് പറയുന്നു. മലിനീകരണം തടയുന്നതിനായി സ്കൂളുകളിൽ അൻപത് ലക്ഷം എൻ.ഡി.ഫൈവ് മാസ്കുകൾ സർക്കാർ വിതരണം ചെയ്തിട്ടുണ്ട് . കുട്ടികളുടെ ആരോഗ്യത്തെപ്പറ്റി ചിന്തിക്കാൻ മനോഹർ ലാല്‍ ഖട്ടാർ,അമരീന്ദർ സിങ് സർക്കാരുകൾ ശ്രദ്ധ ചെലുത്തണമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.