ബെംഗളുരു: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലിഖാർജുൻ ഖാർഗെ കർണാടകയിൽ നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശം സമർപ്പിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് റിട്ടേണിങ് ഓഫീസറായ എം.കെ വിശാലാക്ഷിക്ക് മുമ്പാകെ നാമനിർദേശം സമർപ്പിച്ചത്. ജൂൺ 19നാണ് കർണാടകയിൽ രാജ്യസഭാ തെരെഞ്ഞെടുപ്പ് നടക്കുക. നാമനിർദേശം സമർപ്പിക്കുന്നതിന് മുന്നോടിയായി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് നിയമസഭാ പാർട്ടി യോഗം ചേർന്നിരുന്നു.
രാജ്യസഭാ തെരെഞ്ഞെടുപ്പ്: മല്ലിഖാർജുൻ ഖാർഗെ നാമനിർദേശം സമർപ്പിച്ചു - ജൂൺ അഞ്ച്
ജൂൺ അഞ്ചിന് ഖാർഗയെ കർണാടക രാജ്യസഭാ തെരെഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചിരുന്നു.
കർണാടകയിൽ നിന്ന് മല്ലിഖാർജുന ഖാർഗെ രാജ്യസഭാ തെരെഞ്ഞെടുപ്പ് നാമനിർദേശം സമർപ്പിച്ചു
ജൂൺ അഞ്ചിന് ഖാർഗെയെ കർണാടകയിൽ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചിരുന്നു. കർണാടകയിൽ നാല് രാജ്യസഭാ സീറ്റിലേക്കുള്ള തെരെഞ്ഞെടുപ്പാണ് നടക്കുന്നത്. നാളെയാണ് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തിയ്യതി.