രാജ്യസഭ: മല്ലികാര്‍ജുന്‍ ഖാര്‍ഗെ കർണാടകയില്‍ നിന്ന് സ്ഥാനാർഥിയാകും - Cong candidate for Rajya Sabha
നിലവില്‍ മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന എഐസിസി സെക്രട്ടറിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

രാജ്യസഭ തെരഞ്ഞെടുപ്പ്; കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: ജൂണ്‍ 19ന് നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ നിന്ന് മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസ്തവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഖാര്‍ഗെ.