ന്യൂഡൽഹി: വിദ്വേഷ ട്വീറ്റുകളെ തുടർന്ന് ട്രെയിനി പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തതായി ഗോഎയർ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞയാഴ്ചയാണ് ആസിഫ് ഖാൻ എന്ന ഗോഎയർ ജീവനക്കാരൻ വിദ്വേഷകരവും ആക്ഷേപകരവുമായി ട്വീറ്റുകൾ പോസ്റ്റ് ചെയ്തത്. പിന്നീട് ഈ വിഷയം വിവാദമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആസിഫ് ഖാനെ എയർലൈനിൽ നിന്നും പുറത്താക്കിയതായും ഉടൻ പുറത്താക്കുമെന്ന രീതിയിലും മറ്റ് പോസ്റ്റുകളും ഇതിനൊപ്പം ഉയർന്ന് വന്നിരുന്നു. എന്നാൽ അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലെന്നും നിലവിൽ അദ്ദേഹം സസ്‌പെന്‍ഷനിലാണെന്നും ഗോഎയർ വക്താവ് ഇടിവി ഭാരതിനോട് പറഞ്ഞു.
വിദ്വേഷ ട്വീറ്റുകൾ; ട്രെയിനി പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്ത് ഗോഎയര്‍ - ഗോഎയർ വക്താവ്
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെയാണ് സസ്‌പെന്‍ഷനെന്നും ഗോഎയർ വക്താവ് അറിയിച്ചു
വിദ്വേഷ ട്വീറ്റുകൾ; ട്രെയിനി പൈലറ്റിനെ സസ്പെൻഡ് ചെയ്ത് ഗോഎയർ
തന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും സംഭവത്തിന് പിന്നാൽ താൻ അല്ലെന്നുമാണ് ആസിഫ് ഖാൻ പറയുന്നത്. വിഷയം മുംബൈ പൊലീസിലെ സൈബർ സെൽ അന്വേഷിച്ച് വരികയാണ്. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെയാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.