കേരളം

kerala

ETV Bharat / bharat

കൊവിഡ് മരുന്ന് നിര്‍മാണത്തില്‍ സഹകരിക്കാന്‍ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി - സിഡിആര്‍ഐ

ഉത്തർപ്രദേശില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയ സ്ഥാപനമാണ് ലഖ്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിനായി പ്രകൃതിദത്ത മരുന്ന് ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

KGMU  CDRI  coronavirus vaccine  coronavirus  ICMR  കൊവിഡ്-19  കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി  കൊവിഡ് മരുന്ന് നിര്‍മാണം  കൊവിഡ് വാക്സിന്‍  സിഡിആര്‍ഐ  കെ.ജി.എം.യു
കൊവിഡ് മരുന്ന് നിര്‍മാണത്തില്‍ സഹകരിക്കാന്‍ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി

By

Published : May 5, 2020, 5:43 PM IST

ഉത്തര്‍ പ്രദേശ്:കൊവിഡ് മരുന്ന് നിര്‍മാണം ഉള്‍പ്പെടയുള്ള മൂന്ന് പ്രധാന പ്രൊജക്ടുകളില്‍ സെൻട്രല്‍ ഡ്രഗ് റിസര്‍ച്ച് സെന്‍റര്‍ (സി‌ഡി‌ആർ‌ഐ)മായി ചേര്‍ന്ന് കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയ സ്ഥാപനമാണ് ലഖ്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിനായി പ്രകൃതിദത്ത മരുന്ന് ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

വിവിധ ശാസ്ത്ര കേന്ദ്രങ്ങളുമായി സഹകരിച്ച് ഏഴോളം പ്രൊജക്ടുകള്‍ നിലവില്‍ സ്ഥാപനം നടത്തുന്നുണ്ടെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. എം.എല്‍.ബി ഭട്ട് പറഞ്ഞു. സി‌ഡി‌ആർ‌ഐയ്‌ക്കൊപ്പം തങ്ങള്‍ മൂന്ന് ഗവേഷണ പ്രൊജക്ടുകൾ ആരംഭിച്ചിട്ടുണ്ട്.

ഒന്ന് വൈറസ് രോഗത്തിനുള്ള കാരണങ്ങൾ അറിയാനുള്ള തന്മാത്രാ ഗവേഷണമാണ്, രണ്ടാമത്തേത് ചികിത്സാ രീതികൾ കണ്ടെത്തുന്നതിനാണ്, മൂന്നാമത്തെ പ്രൊജക്ട് വൈറസിന് വാക്സിൻ വികസിപ്പിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details