കേരളം

kerala

ETV Bharat / bharat

ജെഎംബി തീവ്രവാദ പ്രവര്‍ത്തകന്‍ ബംഗാളില്‍ പിടിയില്‍ - JMB terrorist

കിറോണ്‍ എന്ന ഷേയ്‌ഖ്‌ റിസൗളാണ് കൊല്‍ക്കത്ത സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ പിടിയിലായത്.

ജെഎംബി തീവ്രവാദ പ്രവര്‍ത്തകന്‍ ബംഗാളില്‍ പിടിയില്‍  ബംഗാള്‍  ജെഎംബി തീവ്രവാദ സംഘടന  Bengal's Hooghly district  JMB terrorist  Key JMB terrorist arrested Bengal's Hooghly district
ജെഎംബി തീവ്രവാദ പ്രവര്‍ത്തകന്‍ ബംഗാളില്‍ പിടിയില്‍

By

Published : Jun 8, 2020, 4:20 PM IST

കൊല്‍ക്കത്ത: ബംഗ്ലാദേശ്‌ തീവ്രവാദ സംഘടനയായ ജമാഅത്ത്-ഉള്‍-മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ ബംഗാളില്‍ പിടിയില്‍. കിറോണ്‍ എന്ന ഷേയ്‌ഖ്‌ റിസൗളാണ് കൊല്‍ക്കത്ത സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ പിടിയിലായത്. തിങ്കളാഴ്‌ച രാവിലെ ഹൂഗ്ലി ജില്ലയിലെ ധന്‍കുടിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഇയാളെ ചൊവ്വാഴ്‌ച കോടതിയില്‍ ഹാജരാക്കും. അന്വേഷണം പുരോഗമിക്കുകയാണന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. മെയ്‌ 29ന് ജെഎംബി തീവ്രവാദ സംഘടനയുടെ നേതാവ് അബ്‌ദുള്‍ കരീമിനെ പൊലീസ് അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇയാള്‍ 2018 ബോധ്‌ ഗയാ ബോംബ്‌ സ്‌ഫോടന കേസിലെ പ്രതിയാണ്.

ABOUT THE AUTHOR

...view details