ലക്‌നൗ: ബി.ജെ.പി അധികാരത്തില്‍ തുടരുമെന്നും അടുത്ത 50 വര്‍ഷവും ബിജെപിയായിരിക്കും ഉത്തര്‍പ്രദേശ് ഭരിക്കുകയെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. 2022 ല്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്‍റെ പ്രസ്‌താവനക്ക് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം.
അടുത്ത 50 വര്‍ഷത്തേക്ക് ഉത്തര്‍പ്രദേശ് ബിജെപി ഭരിക്കുമെന്ന് ഉപമുഖ്യമന്ത്രി - BJP to stay in power in UP for next 50 years: Keshav Prasad Maurya
അഖിലേഷ് യാദവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മോഹമുണ്ടെങ്കില്‍ 50 വര്‍ഷം കഴിഞ്ഞിട്ടാവാമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.
അടുത്ത 50 വര്‍ഷത്തേക്ക് ഉത്തര്‍പ്രദേശ് ബി.ജെ.പി ഭരിക്കുമെന്ന് ഉപമുഖ്യമന്ത്രി
ജനങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്. ഈ ഭരണം ഇനിയും തുടരും. അഖിലേഷ് യാദവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മോഹമുണ്ടെങ്കില്‍ 50 വര്‍ഷം കഴിഞ്ഞിട്ടാവാമെന്നും കേശവ് പ്രസാദ് പറഞ്ഞു. രാംലീല കമ്മിറ്റിയുടെ മാസികാ പ്രകാശനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.