ജയ്‌പൂര്‍: ജോധ്പൂരിലെ എയിംസ് ആശുപത്രിയില്‍ മലയാളി നേഴ്‌സ് തീകൊളുത്തി ആത്മഹത്യ ചെയ്‌തു. ഇന്നലെ രാത്രി 8.30നാണ് സംഭവം. ബിജു പുനോജ് എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ആശുപത്രി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ ഓപ്പറേഷന്‍ തിയേറ്ററിന്‍റെ സമീപത്തെ മുറിയില്‍ വെച്ചാണ് തീകൊളുത്തിയത്.
ജോധ്പൂര്‍ എയിംസില്‍ മലയാളി നേഴ്‌സ് തീ കൊളുത്തി ആത്മഹത്യ ചെയ്‌തു - AIIMS
ബിജുവിന് കുടുംബ പ്രശനങ്ങള്‍ ഉണ്ടായിരുന്നതായും അതില്‍ കുറച്ച് ദിവസങ്ങളായി ബിജു അസ്വസ്ഥയായിരുന്നുവെന്നും സുഹൃത്ത് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
ജോധ്പൂര്‍ എയിംസില്‍ മലയാളി നേഴ്‌സ് തീ കൊളുത്തി ആത്മഹത്യ ചെയ്‌തു
കഴിഞ്ഞ രണ്ട് വര്‍ഷമായി ജോധ്പൂര്‍ എയിംസില്‍ ജോലി ചെയ്തുവരികയായിരുന്ന ബിജുവിന് കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും അതില്‍ കുറച്ച് ദിവസങ്ങളായി ബിജു അസ്വസ്ഥയായിരുന്നുവെന്നും സുഹൃത്ത് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
മൂന്നാം നിലയിലെ മുറി പൂട്ടിയ നിലയാണ് കാണപ്പെട്ടത്. മുറിയില്‍ നിന്ന് പുക വരുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ യുവതി തീകൊളുത്തിയ നിലയില്‍ കാണുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Jun 30, 2019, 2:25 PM IST