കേരളം

kerala

ETV Bharat / bharat

ഹിമാചലി ഗാനം പാടി ദേവിക; ആശംസകളുമായി മുഖ്യമന്ത്രി ജയറാം താക്കൂർ - Kerala's daughter Devika invited to Himachal Pradesh

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് കീഴിൽ ദേവിക പ്രസിദ്ധമായ ഹിമാചലി ഗാനം "ചമ്പ കിത്തനി ദൂർ" എന്ന ഗാനം പാടി ഹിമാചലിന്‍റെ മഹത്വം വർദ്ധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹിമാചലി ഗാനം പാടി ദേവിക; ആശംസകളുമായി മുഖ്യമന്ത്രി ജയറാം താക്കൂർ  ഹിമാചലി ഗാനം പാടി ദേവിക  ആശംസകളുമായി മുഖ്യമന്ത്രി ജയറാം താക്കൂർ  മുഖ്യമന്ത്രി ജയറാം താക്കൂർ  Kerala's daughter Devika invited to Himachal Pradesh  Devika invited to Himachal Pradesh
ഹിമാചലി ഗാനം

By

Published : Oct 9, 2020, 6:40 PM IST

ഡെറാഡൂൺ: പാട്ടുകൾ പാടി സോഷ്യൽ മീഡിയയിൽ വൈറലായ ദേവികയെ ഹിമാചൽ പ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ജയറാം താക്കൂർ. ദേവിക ഹിമാചലിലേക്ക് വരുമ്പോൾ അവർക്ക് സംസ്ഥാന അതിഥി പദവി നൽകുമെന്ന് മുഖ്യമന്ത്രി ജയറാം താക്കൂർ പറഞ്ഞു.

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് കീഴിൽ ദേവിക പ്രസിദ്ധമായ ഹിമാചലി ഗാനം "ചമ്പ കിത്തനി ദൂർ എന്ന ഗാനം പാടി ഹിമാചലിന്‍റെ മഹത്വം വർദ്ധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ദേവികയെ അഭിനന്ദിക്കുകയും അവർക്ക് ശോഭനമായ ഭാവി ആശംസിക്കുകയും ചെയ്തു.

രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് മറ്റ് പ്രദേശങ്ങളുടെ സംസ്കാരത്തെയും ഭാഷയെയും കുറിച്ച് ബോധവാന്മാരാക്കുന്ന പരിപാടിയാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത്. പരിപാടിയുടെ കഴിഞ്ഞ എപ്പിസോഡിൽ കേരളത്തില്‍ നിന്നുള്ള ദേവിക ഹിമാചലിൽ നിന്നുള്ള ഗാനം ആലപിച്ചു. തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിയായ ദേവികയെ ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ പ്രശംസിക്കുകയും ഹിമാചലിലേക്ക് ക്ഷണിക്കുകയും ചെയ്‌തത്. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവിക.

ABOUT THE AUTHOR

...view details