ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബി.ജെ.പി എം.പി കയ്യേറ്റം ചെയ്തെന്ന് രമ്യ ഹരിദാസ് എംപിയുടെ പരാതി. ജസ്‌കൗര്‍ മീണക്കെതിരെ രമ്യ ലോക്‌സഭാ സ്പീക്കര്‍ക്കര്‍ക്ക് പരാതി നല്‍കി. താന്‍ ആക്രമിക്കപ്പെട്ടതിന് കാരണം ദളിത് വിഭാഗത്തിലുള്ളയാളായതുകൊണ്ടാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
ബിജെപി എംപി കയ്യേറ്റം ചെയ്തെന്ന് രമ്യ ഹരിദാസ്; ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍
ദളിത് വിഭാഗത്തിലുള്ളയാളായതാണ് അക്രമത്തിനിരയാകേണ്ടി വന്നതെന്ന് രമ്യ ഹരിദാസ് എം.പി
അത്യന്തം നാടകീയ സംഭവങ്ങളായിരുന്നു ഇന്ന് ലോക്സഭയിലുണ്ടായത്. ബിജെപി- കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ സഭയില്‍ ഉന്തും തള്ളുമുണ്ടായി. ഡല്‍ഹി കലാപത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ബിജെപി എംപിമാര്‍ എതിര്‍ത്തു. ഇതോടെ ബിജെപി-കോണ്‍ഗ്രസ് എം.പിമാര്‍ തമ്മിലുള്ള പോരാട്ടം കയ്യാങ്കളിയില്‍ കലാശിച്ചു. ഇരു വിഭാഗവും സ്‌പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.
ഉച്ചക്ക് രണ്ട് മണിക്ക് വീണ്ടും സഭ സമ്മേളിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ഇതിനിടെ സ്പീക്കറുടെ ഡയസിലേക്ക് കുതിച്ച രമ്യ ഹരിദാസിനെ ബിജെപി എംപിമാര്‍ തടഞ്ഞു. ഈ ബഹളത്തിനിടയിലാണ് രമ്യയെ ജസ്‌കൗര്‍ മീണ കയ്യേറ്റം ചെയ്തതെന്നാണ് പരാതി.
TAGGED:
രമ്യ ഹരിദാസ്