ജയ്പൂർ: കേരളാ ടൂറിസം വകുപ്പിന്‍റെ പ്രത്യേക സംഘം ജയ്പൂരിൽ സന്ദർശനം നടത്തി. കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖല രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സംഘം ജയ്പൂരിലെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പവും കേരളത്തിലെ പ്രധാന വിനോദ കേന്ദ്രവുമായ ജടായു പാറ, കേരളത്തിലെ പ്രധാന പൂരങ്ങളായ തൃശൂർ പൂരം, ഉത്രാളിക്കാവ് പൂരം എന്നിവ ജയ്പൂരിലെ ജനങ്ങൾക്ക് സംഘം വിശദീകരിച്ചു നൽകി. പത്ത് നഗരങ്ങളിലാണ് പ്രചരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
കേരളാ ടൂറിസം വകുപ്പിന്‍റെ പ്രത്യേക സംഘം ജയ്പൂരിൽ - Kerala Tourism Departmental visit in jaipur
കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖല രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സംഘം ജയ്പൂരിലെത്തിയത്.
![കേരളാ ടൂറിസം വകുപ്പിന്‍റെ പ്രത്യേക സംഘം ജയ്പൂരിൽ Kerala Tourism Departmental visit in jaipur കേരളാ ടൂറിസം വകുപ്പിന്‍റെ പ്രത്യേക സംഘം ജയ്പൂരിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6146108-thumbnail-3x2-kerala.jpg)
കേരളാ
കേരളത്തിൽ 2018 ൽ ഒരു കോടി 13 ലക്ഷം വിനോദ സഞ്ചാരികൾ എത്തിയിട്ടുണ്ടെന്നും അത് 2019 ൽ ഒരു കോടി 32 ലക്ഷമായി ഉയർന്നെന്നും കേരള ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ സൂരജ് പറഞ്ഞു.