കലിയകാവിലായ് ചെക്ക്പോസ്റ്റ് വഴി സ്വദേശത്തേക്ക് മടങ്ങിയ വിദ്യാർഥികളെ തടഞ്ഞു - ലോക്ക് ഡൗൺ
ലോക്ക് ഡൗൺ ആയതോടെ കന്യാകുമാരിയിൽ നിന്നുള്ള മുപ്പതോളം കുട്ടികൾ ചെന്നൈയിലും ബാംഗ്ലൂരിലും കുടുങ്ങി കിടക്കുകയായിരുന്നു. കേരള സർക്കാർ വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ഇ-പാസ് നൽകി

കന്യാകുമാരി: ബാംഗ്ലൂരുവിലും ചെന്നൈയിലും കുടുങ്ങിയ വിദ്യാർഥികളെ കേരളത്തിനടുത്തുള്ള കലിയകാവിലായ് ചെക്ക്പോസ്റ്റ് വഴി സ്വദേശത്തേക്ക് മടങ്ങുന്നതിൽ നിന്ന് തടഞ്ഞു. ലോക്ക് ഡൗൺ ആയതോടെ കന്യാകുമാരിയിൽ നിന്നുള്ള മുപ്പതോളം കുട്ടികൾ ചെന്നൈയിലും ബാംഗ്ലൂരിലും കുടുങ്ങി കിടക്കുകയായിരുന്നു. കേരള സർക്കാർ വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ഇ-പാസ് നൽകി. കലിയകാവിലായ് ചെക്ക്‌പോസ്റ്റില്‍ വച്ച് വിദ്യാർഥികളെ കന്യാകുമാരി ജില്ലാ അധികാരികളിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന പേരിൽ പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് തിരുവനന്തപുരത്തെ ഉദ്യോഗസ്ഥർ കന്യാകുമാരിയിലെ അധികൃതരുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. തുടർന്ന് വിദ്യാർഥികളെ കൊവിഡ് പരിശോധനക്ക് ശേഷം ചെക്ക്‌പോസ്റ്റ് കടക്കാൻ അനുവദിച്ചു.