കേരളം

kerala

ETV Bharat / bharat

കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്തണം; മദ്രാസ് ഹൈക്കോടതിയില്‍ മലയാളിയുടെ ഹര്‍ജി - മലേഷ്യന്‍ വിമാനം

തിരുവനന്തപുരം സ്വദേശി ബിജു കുമാറാണ് ഹര്‍ജിക്കാരന്‍. ഒരു വിമാനം കടലിലേക്ക് വീഴുന്നത് താന്‍ കണ്ടു, എന്നാല്‍ സംഭവം അധികാരികളെ അറിയിച്ചിട്ട് യാതൊരു നടപടിയുമുണ്ടായില്ല അതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നാണ് ഹര്‍ജിയിലുള്ളത്.

കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്തണം; മദ്രാസ് ഹൈക്കോടതിയില്‍ മലയാളിയുടെ ഹര്‍ജി

By

Published : Sep 7, 2019, 8:38 PM IST

ചെന്നൈ: അഞ്ച് വര്‍ഷം മുന്‍പ് കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ ശാസ്‌ത്രീയ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ മലയാളിയുടെ ഹര്‍ജി. തിരുവനന്തപുരം സ്വദേശി ബിജു കുമാറാണ് ഹര്‍ജിക്കാരന്‍. ഒരു വിമാനം കടലിലേക്ക് വീഴുന്നത് താന്‍ കണ്ടു, എന്നാല്‍ സംഭവം അധികാരികളെ അറിയിച്ചിട്ട് യാതൊരു നടപടിയുമുണ്ടായില്ല അതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നാണ് ഹര്‍ജിയിലുള്ളത്.

തിരുവനന്തപുരത്തെ സെന്‍റ് ആന്‍റണീസ് പള്ളിക്ക് സമീപത്ത് നില്‍ക്കവേയാണ് വിമാനം കടലില്‍ പതിക്കുന്നത് കണ്ടെന്നാണ് ബിജു കുമാറിന്‍റെ വാദം. തുടര്‍ന്ന് ഇയാള്‍ തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലേക്കും, ഐഎസ്ആര്‍ഒ യിലേക്ക് വിവരം അറിയിച്ചു. എന്നാല്‍ പരിശോദന നടത്തിയെന്നും ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമാണ് മറുപടി ലഭിച്ചത്. പിന്നീട് ഇയാള്‍ കേരള മുഖ്യമന്ത്രി. മലേഷ്യന്‍ വ്യോമയാന മന്ത്രാലയം, എന്നീ സ്ഥലങ്ങളിലേക്ക് സന്ദേശമയച്ചു, ഇതിന് മറുപടി ലഭിക്കാതായതോടെയാണ് ബിജു കുമാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
239 യാത്രക്കാരുമായി 2014 മാര്‍ച്ച് എട്ടിനാണ് മലേഷ്യന്‍ വിമാനം കാണാതായത്. വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ കടലില്‍ നടന്ന തിരച്ചിലില്‍ വിമാനത്തിന്‍റെ കുറച്ച് ഭാഗം ലഭിച്ചിരുന്നു. എങ്കിലും വിമാനം കാണാതായതിന്‍റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

ABOUT THE AUTHOR

...view details