കേരളം

kerala

ETV Bharat / bharat

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ വിട്ടയച്ചു - CAA Protest

കര്‍ണാടക പൊലീസ് അനധികൃതമായി കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്

journalist arrested in Manglore  മലയാളി മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍  മലയാളി മാധ്യമപ്രവര്‍ത്തകര്‍  മംഗളൂരു  CAA Protest  CAB Protest
മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍

By

Published : Dec 20, 2019, 10:07 AM IST

Updated : Dec 20, 2019, 5:27 PM IST

മംഗളൂരു: കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. കാസർകോട് അതിർത്തിയായ തലപ്പാടിയില്‍ കർണാടക പൊലീസാണ് ഇവരെ എത്തിച്ചത്. മാധ്യമപ്രവർത്തകരില്‍ നിന്ന് പിടിച്ചെടുത്ത ക്യാമറയും മൈക്കും ഫോണുകളും തിരികെ നല്‍കി. രാവിലെ 8.30ന് കസ്റ്റഡിയിൽ എടുത്തതിന് ശേഷം നാല് മണിക്കൂർ പൊലീസ് ബസിലും മൂന്ന് മണിക്കൂർ വിവിധ പൊലീസ് സ്റ്റേഷനുകളിലുമായാണ് ഇവർ കഴിഞ്ഞത്. മാധ്യമ പ്രവർത്തകർക്ക് പരസ്പരം സംസാരിക്കുന്നതിനോ, പുറം ലോകവുമായി ബന്ധപ്പെടുന്നതിനോ വിലക്കേർപ്പെടുത്തിയെന്നും മാധ്യമ പ്രവർത്തകർ പറഞ്ഞു.

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ മോചിപ്പിച്ചു
ഏഷ്യാനെറ്റ് ന്യൂസിലെ പ്രദീഷ് കപ്പോത്ത്, മുജീബ് റഹ്മാൻ, 24 ന്യൂസിലെ ആനന്ദ് കൊട്ടില, രഞ്ജിത്ത് മന്നിപ്പാടി, മീഡിയ വണിലെ ഷബീർ ഒമർ, അനീഷ് കെ.കെ, ഇവരുടെ ഡ്രൈവർ സാലിഖ്, ന്യൂസ് 18ലെ സുമേഷ് മൊറാഴ എന്നിവരാണ് മണിക്കൂറുകൾ പൊലീസ് തടങ്കലിൽ കഴിഞ്ഞത്. മാധ്യമപ്രവർത്തകരുടെ അറസ്റ്റില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധമാണ് നടന്നത്. സംസ്ഥാന അതിർത്തിയിൽ കേരള പൊലീസിനാണ് മാധ്യമ പ്രവർത്തകരെയും അവരുടെ ഉപകരണങ്ങളേയും കൈമാറിയത്. മീഡിയ വൺ ചാനലിന്‍റെ വാഹനം ഇനിയും വിട്ടുകിട്ടിയിട്ടില്ല. കർണാടക അക്രഡിറ്റേഷൻ ഇല്ലാത്ത മാധ്യമ പ്രവർത്തകരെ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. മാധ്യമ സംഘത്തില്‍ നിന്ന് ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. പൊലീസ് എത്തി മാധ്യമപ്രവര്‍ത്തകരോട് വാർത്ത നല്‍കരുതെന്ന് പറയുകയും തുടര്‍ന്ന് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇന്നലെ മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കാസർകോട് ദേശീയ പാത ഉപരോധിച്ചു. ദേശീയ പാതയിൽ തലപ്പാടി അതിർത്തി ചെക് പോസ്റ്റിൽ കർണാടക പൊലീസ് വാഹനങ്ങൾ തടഞ്ഞു .
Last Updated : Dec 20, 2019, 5:27 PM IST

ABOUT THE AUTHOR

...view details