കേരളം

kerala

ETV Bharat / bharat

പൗരത്വ നിയമത്തിനുള്ള പിന്തുണയെ കേരള സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്ന് ജി.വി.എല്‍ നരസിംഹ റാവു

നിയമത്തെ പിന്തുണക്കുന്നവര്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നു. ഇത് മനുഷ്യത്വ വിരുദ്ധ നടപടിയല്ലാതെ മറ്റൊന്നുമല്ലെന്നും സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നുള്ള പിഴവാണെന്നും ജി.വി.എല്‍ നരസിംഹ റാവു.

Narasimha Rao  support for CAA  BJP leader GVL Narasimha Rao  Shobha Karandlaje  പൗരത്വ നിയമത്തിനുള്ള പിന്തുണയെ കേരള സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നു  CAA Latest news  CAA  ജി.വി.എല്‍ നരസിംഹ റാവു
പൗരത്വ നിയമത്തിനുള്ള പിന്തുണയെ കേരള സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്ന് ജി.വി.എല്‍ നരസിംഹ റാവു

By

Published : Jan 25, 2020, 10:40 AM IST

ന്യൂഡല്‍ഹി:സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിന് വര്‍ധിച്ചു വരുന്ന പിന്തുണയെ കേരള സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി നേതാവും എം.പിയുമായ ജി.വി.എല്‍ നരസിംഹ റാവു. നിയമത്തെ പിന്തുണക്കുന്നവര്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നു. ഇത് മനുഷ്യത്വ വിരുദ്ധ നടപടിയല്ലാതെ മറ്റൊന്നുമല്ലെന്നും സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നുള്ള പിഴവാണെന്നും ബി.ജെ.പി നേതാവ് പറയുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് തടയുന്നതിനുള്ള സി.പി.ഐ.എമ്മിന്‍റെ ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും കേരള സര്‍ക്കാറിന് അടിസ്ഥാന ആവശ്യങ്ങളെ നിഷേധിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ മലപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ചതിന്‍റെ പേരിൽ കുടിവെള്ളം നിഷേധിച്ച സംഭവം ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് കര്‍ണാടകയില്‍ നിന്നുള്ള നിയമ വിദഗ്‌ധ ശോഭ കലഞ്ജറടക്കമുള്ളവര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരണമറിയിച്ചിരുന്നു. ശോഭ കലഞ്ജറിനെതിരെ കേരള പൊലീസ് സെക്ഷന്‍ 153 (എ) പ്രകാരം കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാവിന്‍റെ പ്രതികരണം.

ABOUT THE AUTHOR

...view details