കേരളം

kerala

ETV Bharat / bharat

ഈ പ്രണയത്തിന് അതിരുകളില്ല; ഹിമയും പ്രവീണും ഒന്നിച്ചു - kerala girl and andra man marriage

പെൺകുട്ടിയെ കാണ്മാനില്ല എന്ന പേരിൽ പരാതി നൽകി ബന്ധുക്കൾ വിവാഹത്തിനെ എതിർത്തു നിന്നു.

ഒരു അന്തർ സംസ്ഥാന വിവാഹം; പ്രവീണും ഹിമയും ഒന്നിച്ചു

By

Published : Oct 11, 2019, 2:53 PM IST

Updated : Oct 11, 2019, 3:20 PM IST

അമരാവതി: രാജ്യങ്ങൾ കടന്നുള്ള പ്രണയവും വിവാഹവും പുതുമയല്ല. എന്നാല്‍ അതില്‍ ബന്ധുക്കളുടെ എതിർപ്പുണ്ടെങ്കില്‍ പ്രണയം പലപ്പോഴും വിവാഹത്തിലേക്കെത്താറില്ല. തിരുവനന്തപുരം സ്വദേശിയായ മലയാളി യുവതിയും ആന്ധ്രാ സ്വദേശിയായ യുവാവും പ്രണയത്തിലായപ്പോഴും വീട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. എന്നാല്‍ കലാമോലു ഗ്രാമത്തിൽ വച്ച് വിവാഹിതരായ പ്രവീൺ കുമാറും ഹിമയും പൊലീസ് സംരക്ഷണം തേടുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹ ബന്ധത്തിനെ എതിർത്തതിനാലാണ് നവദമ്പതികൾ പൊലീസിൽ സംരക്ഷണം തേടിയത്.

ഈ പ്രണയത്തിന് അതിരുകളില്ല; ഹിമയും പ്രവീണും ഒന്നിച്ചു

അതേ സമയം, മകളെ കാണ്മാനില്ല എന്ന പേരിൽ രക്ഷകർത്താക്കൾ തിരുവണ്ണാമലൈ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, തിരുവണ്ണാമലൈ പൊലീസ് സബ് ഇൻസ്‌പെക്‌ടറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നുസ്‌വിദ് പൊലീസ്‌ സ്റ്റേഷനിലെത്തി ദമ്പതികളുടെ ഫോട്ടോയും വിവരങ്ങളും ശേഖരിച്ചു.

Last Updated : Oct 11, 2019, 3:20 PM IST

ABOUT THE AUTHOR

...view details