മരട് ഫ്ളാറ്റ് നിര്‍മാതാവിന്‍റെ ചെന്നൈ ഓഫീസില്‍ റെയ്‌ഡ് - crime branch department
ജയിന്‍ കണ്‍സ്ട്രക്ഷന്‍റെ ഓഫീസിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. നാല് ഫ്ലാറ്റുകളാണ് ജയിന്‍ കണ്‍സ്ട്രക്ഷന്‍ മരടില്‍ നിര്‍മിച്ചത്
EXCLUSIVE: മരട് ഫ്ളാറ്റ് കേസ്; ജയിന്‍ കണ്‍സ്ട്രക്ഷന്‍റെ ചെന്നൈയിലെ ഓഫീസില്‍ കേരള പൊലീസിന്‍റെ റെയ്ഡ്
ചെന്നൈ:മരട് ഫ്ളാറ്റ് കേസുമായി ബന്ധപ്പെട്ട് ജയിന്‍ കണ്‍സ്ട്രക്ഷന്‍റെ ചെന്നൈ ടി നഗറിലെ ഓഫീസില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്‌ഡ് നടത്തി. ജയിന്‍ കണ്‍സ്ട്രക്ഷന്‍ ഉടമ സാനി ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ നാല് ഫ്ളാറ്റുകളാണ് മരടില്‍ നിര്‍മിച്ചിട്ടുള്ളത്. ഈ ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാനും നിര്‍മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ റെയ്‌ഡില്‍ ഓഫീസില്‍ നിന്നും കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ പിടിച്ചെടുത്തു.
Last Updated : Oct 18, 2019, 11:20 PM IST