കേരളം

kerala

ETV Bharat / bharat

കെജ്‌രിവാളിന്‍റെ ആസ്തി വർധിച്ചു; വർധന എട്ട് ലക്ഷത്തില്‍ താഴെ മാത്രം - തെരഞ്ഞെടുപ്പ് കമ്മിഷൻ

തുടർച്ചയായ മൂന്നാം തവണയും ഡൽഹി സീറ്റിൽ നിന്ന് മത്സരിക്കുന്ന കെജ്‌രിവാൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പുതിയ സ്ഥാവര വസ്‌തുക്കളൊന്നും വാങ്ങിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Arvind Kejriwal  Delhi Assembly elections  Election Commission  തെരഞ്ഞെടുപ്പ് പത്രിക കെജ്രിവാൾ  തെരഞ്ഞെടുപ്പ് കമ്മിഷൻ  നാമനിർദേശ പത്രിക കെജ്രിവാൾ
കെജ്രിവാളിന്‍റെ സ്വത്തിൽ ഏഴ് ലക്ഷത്തിന്‍റെ വളർച്ച, ഭാര്യയുടേത് 41 ലക്ഷം രൂപ

By

Published : Jan 22, 2020, 1:36 PM IST

ന്യൂഡൽഹി:ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിന്‍റെ ആസ്തി അഞ്ചു വർഷത്തിനിടയിൽ ഏഴ് ലക്ഷം വർധിച്ചു. നാമ നിർദേശ പത്രികയുടെ കൂടെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തിന്‍റെ വിവരങ്ങൾ ഉള്ളത്. 2015ൽ കൈവശമുണ്ടായിരുന്ന 2,26,005 ഇപ്പോൾ 9,95,741 ആയി ഉയർന്നിരിക്കുകയാണ്. എന്നാൽ ഭാര്യയുടെ സ്വത്തിന് മാറ്റമില്ല. 41 ലക്ഷമാണ് ഭാര്യ സുനിതയുടെ കൈയ്യിലുള്ള സ്വത്ത്.

തുടർച്ചയായ മൂന്നാം തവണയും ഡൽഹി സീറ്റിൽ നിന്ന് മത്സരിക്കുന്ന കെജ്‌രിവാൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പുതിയ സ്ഥാവര വസ്‌തുക്കളൊന്നും വാങ്ങിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. കെജ്‌രിവാൾ സ്വായത്തമാക്കിയ സ്ഥാവര വസ്‌തുവിന്‍റെ മൂല്യം 2015ൽ 92 ലക്ഷം രൂപയായിരുന്നു. എന്നാൽ വിപണി മൂല്യത്തിലെ വർദ്ധനവിൽ ഇത് 1.77 കോടി രൂപയായി ഉയർന്നു.

1998 ൽ 3.5 ലക്ഷം രൂപ മുടക്കി ഗാസിയാബാദിലെ ഇന്ദിരാപുരത്ത് അദ്ദേഹം വാങ്ങിയ വസ്തുവിന്‍റെ നിലവിലെ മൂല്യം 1.4 കോടി രൂപയായി. കെജ്‌രിവാളിന് സാമ്പത്തിക ബാധ്യതകളില്ലെന്നും ഭവന വായ്പ ഉൾപ്പെടെയുള്ള ഭാര്യയുടെ സാമ്പത്തിക ബാധ്യത അവസാനിച്ചെന്നും സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. 2015ൽ കുടുംബത്തിന് കാറുണ്ടായിരുന്നില്ല. 2020 ലെ കണക്കനുസരിച്ച് ഭാര്യ സുനിതയ്ക്ക് ഒരു മാരുതി ബലേനോ കാറുണ്ട് ഉണ്ട്. 2015 ൽ കെജ്‌രിവാളിനെതിരെയുള്ള 10 കേസുകൾ 2020 ലെ കണക്കുകൾ പ്രകാരം 13 കേസുകളായി.

ABOUT THE AUTHOR

...view details