ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് 10 വാഗ്‌ദാനങ്ങളുമായി ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ വിദ്യാര്‍ഥികൾക്ക് സൗജന്യ യാത്ര സംവിധാനം, നഗരത്തിലെ അനധികൃത കോളനികളിലുള്ളവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ നീളുന്നു കെജ്‌രിവാളിന്‍റെ വാഗ്‌ദാനങ്ങൾ. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം മൂന്ന് മടങ്ങ് കുറയ്ക്കുമെന്ന വാഗ്ദാനം ഉൾപ്പെടെ വോട്ടര്‍മാര്‍ക്ക് പത്ത് ഓഫറുകളടങ്ങിയ 'കെജ്‌രിവാൾ കാ ഗ്യാരണ്ടി കാർഡ്' പാര്‍ട്ടി പുറത്തിറക്കി. ഡല്‍ഹിയില്‍ രണ്ട് കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന വാഗ്‌ദാനം വരെ കെജ്‌രിവാളിന്‍റെ ഗ്യാരണ്ടി കാർഡിലുണ്ട്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്.
ഡല്‍ഹി തെരഞ്ഞെടുപ്പ്; വോട്ടര്‍മാര്‍ക്ക് 10 വാഗ്‌ദാനങ്ങളുമായി കെജ്‌രിവാൾ - അരവിന്ദ് കെജ്‌രിവാൾ
വോട്ടര്‍മാര്‍ക്ക് പത്ത് ഓഫറുകളടങ്ങിയ 'കെജ്‌രിവാൾ കാ ഗ്യാരണ്ടി കാർഡ്' ആം ആദ്‌മി പാര്‍ട്ടി പുറത്തിറക്കി. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
![ഡല്‍ഹി തെരഞ്ഞെടുപ്പ്; വോട്ടര്‍മാര്‍ക്ക് 10 വാഗ്‌ദാനങ്ങളുമായി കെജ്‌രിവാൾ Arvind Kejriwal Delhi polls Kejriwal ka Guarantee Card കെജ്‌രിവാൾ ആം ആദ്‌മി പാര്‍ട്ടി കെജ്‌രിവാൾ കാ ഗ്യാരണ്ടി കാർഡ് അരവിന്ദ് കെജ്‌രിവാൾ ഡല്‍ഹി തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5764032-328-5764032-1579423371110.jpg)
കെജ്‌രിവാൾ
'കെജ്‌രിവാൾ കാ ഗ്യാരണ്ടി കാർഡി'ലെ പത്ത് വാഗ്‌ദാനങ്ങൾ,
- 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യും. എല്ലാവർക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകും. ഓരോ വീടുകളിലും ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കും. അതിലൂടെ നഗരത്തെ 'വയറുകളുടെ വലയിൽ' നിന്ന് മോചിപ്പിക്കും.
- അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ വീടുകളിലും 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കും. 20,000 ലിറ്റർ വെള്ളം സൗജന്യമായി നൽകുന്ന പദ്ധതി തുടരും.
- ഡല്‍ഹിയിലെ എല്ലാ കുട്ടികൾക്കും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യം ഒരിക്കും. മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ എല്ലാവര്‍ക്കും ഉറപ്പ് വരുത്തും.
- നഗരത്തില്‍ മികച്ചതും തുച്ഛവുമായ ഗതാഗത സൗകര്യങ്ങളൊരുക്കും. സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര നല്‍കിയത് പോലെ വിദ്യാർഥികളുടെ യാത്രയും സൗജന്യമാക്കും.
- നഗരത്തിലെ വായു മലിനീകരണം നിയന്ത്രിക്കും. യമുനാ നദി വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കും.
- അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി കോര്‍പ്പറേഷൻ തലസ്ഥാനത്തെ മാലിന്യ മുക്തമാക്കും.
- സ്ത്രീസുരക്ഷ ഉറപ്പുവരുത്തും. അതിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കും.
- കോളനി പ്രദേശത്തുള്ളവര്‍ക്ക് റോഡ്, ജലവിതരണം, വൈദ്യുതി, സിസിടിവി സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും.
- 'ജഹാൻ ജുഗ്ഗി വാഹിൻ മകൻ' പദ്ധതി പ്രകാരം ചേരികളിൽ താമസിക്കുന്നവർക്ക് വീടുകൾ വെച്ച് നല്‍കും.
Last Updated : Jan 19, 2020, 3:46 PM IST