അമിത് ഷാ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നാശംസിച്ച് കെജ്‌രിവാള്‍ - അമിത് ഷാ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നാശംസിച്ച് കേജ്‌രിവാള്‍
ഈസ്റ്റ് ഡല്‍ഹി ബിജെപി എംപി ഗൗതം ഗംഭീറും ട്വിറ്ററിലൂടെ ഷാ സുഖം പ്രാപിക്കണമെന്ന് ആശംസിച്ചു.
ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ വേഗം സുഖം പ്രാപിക്കട്ടെയെന്നാശംസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊവിഡ് പോസിറ്റീവാണെന്നും ആരോഗ്യം തൃപ്തികരമാണെങ്കിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ പ്രവേശിച്ചിരിക്കയാണെന്നും ഷാ ട്വീറ്റ് ചെയ്തിരുന്നു. ഈസ്റ്റ് ഡല്‍ഹി ബിജെപി എംപി ഗൗതം ഗംഭീറും ട്വിറ്ററിലൂടെ ഷാ സുഖം പ്രാപിക്കണമെന്ന് ആശംസിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് സ്വയം നിരീക്ഷണത്തില്‍ പോകാനും ഷാ അഭ്യര്‍ഥിച്ചു.
TAGGED:
latest newdelhi