കേരളം

kerala

ETV Bharat / bharat

ജാഗ്രത പാലിക്കുക, കാരണം മുഖ്യമന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കില്ല; ഗൗതം ഗംഭീര്‍

സ്വന്തം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണം കേന്ദ്ര സർക്കാരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാളെ സുപ്രീം കോടതിയേയും പഴിക്കുമെന്ന് ഗൗതം ഗംഭീര്‍ കുറ്റപ്പെടുത്തി

Gautam Gambhir  Arvind Kejriwal  Delhi  Supreme Court  COVID 19  Coronavirus  ഗൗതം ഗംഭീര്‍  അരവിന്ദ് കെജ്രിവാൾ  ഡൽഹി മുഖ്യമന്ത്രി  സുപ്രീം കോടതി  ഡൽഹി സർക്കാരിനെതിരെ ഗൗതം ഗംഭീര്‍
ജാഗ്രത പാലിക്കുക, കാരണം മുഖ്യമന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കില്ല; ഗൗതം ഗംഭീര്‍

By

Published : Jun 12, 2020, 6:31 PM IST

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതിൽ കേന്ദ്ര സർക്കാരിനെയും മറ്റയൽ സംസ്ഥാനങ്ങളേയും വിമർശിക്കുന്ന മുഖ്യമന്ത്രി നാളെ സുപ്രീം കോടതിയെയും പഴിചാരുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'പരസ്യ ക്യാമ്പയിനുകൾ പരാജയപ്പെട്ടു! കേന്ദ്രത്തിനേയും മറ്റ് സംസ്ഥാനങ്ങളേയും ആശുപത്രികളേയും പരിശോധനകളേയും ആപ്പുകളേയും കുറ്റപ്പെടുത്തി! അടുത്തതായി സുപ്രീം കോടതിയെ പഴിചാരും! ആവശ്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങുക, കാരണം മുഖ്യമന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കില്ല', ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു.

ഡൽഹിയിലെ സ്ഥിതി ഭയാനകവും ദയനീയവുമാണെന്ന് സുപ്രീം കോടതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഡൽഹി സർക്കാരിനെ കുറ്റപ്പെടുത്തിയ സുപ്രീം കോടതി, ഈ അവസ്ഥ വളരെ ഖേദകരമാണെന്നും അറിയിച്ചിരുന്നു. കൊവിഡിനെ നേരിടുന്ന രീതിയിൽ വലിയ വിഴവ് സംഭവിച്ചതായും കോടതി ചൂണ്ടിക്കാട്ടി. മുംബൈ, ചെന്നൈ എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വളരെ ചെറുതാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.

ABOUT THE AUTHOR

...view details