കേരളം

kerala

ETV Bharat / bharat

ഡൽഹിയെ ശ്‌മശാനത്തോടുപമിച്ച് കെജ്‌രിവാൾ - കേന്ദ്ര ആഭ്യന്തരമന്ത്രി

സംസ്ഥാനത്ത് വ്യാപകമായി സിസിടിവി ക്യാമറകൾ,  നഗരത്തിൽ തെരുവ് വിളക്കുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്

Kejriwal terms Delhi's law and order situation as 'grave'  appeals Shah to take stringent steps  ഡൽഹിയെ ശ്‌മശാനത്തോടുപമിച്ച് കെജ്‌രിവാൾ  കെജ്‌രിവാൾ  കേന്ദ്ര ആഭ്യന്തരമന്ത്രി  നടപടികൾ സ്വീകരിക്കണമെന്ന് അമിത് ഷായോട് അഭ്യർത്ഥന
ഡൽഹിയെ ശ്‌മശാനത്തോടുപമിച്ച് കെജ്‌രിവാൾ; നടപടികൾ സ്വീകരിക്കണമെന്ന് അമിത് ഷായോട് അഭ്യർത്ഥന

By

Published : Dec 2, 2019, 8:36 AM IST

ന്യൂഡൽഹി: ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സംസ്ഥാനത്തെ ക്രമസമാധാനനിലയെ 'ശ്‌മശാനം' എന്നാണ് കെജ്‌രിവാൾ വിശേഷിപ്പിച്ചത്. ഇവിടത്തെ ക്രമസമാധാനനില ഗുരുതരമാണെന്നും ഇത് മെച്ചപ്പെടുത്താൻ സർക്കാർ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി സിസിടിവി ക്യാമറകൾ, നഗരത്തിൽ തെരുവ് വിളക്കുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ഒഖ്‌ല നിയോജകമണ്ഡലത്തിലെ തൈമൂർ നഗറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

ഒരു വർഷം മുമ്പ് പ്രാദേശിക മയക്കുമരുന്ന് മാഫിയയാൽ കൊല്ലപ്പെട്ട രൂപേഷ് ഗുർജാറിന്‍റെ കുടുംബത്തിന് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഗുജറിന്‍റെ ഭാര്യ മോനുവിന് കെജ്‌രിവാൾ ഡല്‍ഹി വഖഫ് ബോർഡിൽ നിന്ന് തൊഴിൽ നിയമനത്തിനുള്ള കത്ത് നൽകി.

ABOUT THE AUTHOR

...view details