ന്യൂഡല്‍ഹി:കൊവിഡ് വ്യാപിക്കുന്ന ഡല്‍ഹിയില്‍ സ്ഥിതി ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി. ഡല്‍ഹിയിലെ സ്ഥിതി ആശങ്കാജനകമാണ്. തലസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കണമെന്നും മുഖ്യമന്ത്രിക്ക് അതിന് കഴിയുന്നില്ലെങ്കില്‍ രാജി വെക്കണമെന്നും ഡല്‍ഹി ബിജെപി പ്രസിഡന്‍റ് അദേഷ് ഗുപ്‌ത ഇടിവി ഭാരതിനോട് വ്യക്തമാക്കി.ആശുപത്രികളുടെ കെടുകാര്യസ്ഥത കാണിച്ച് പുറത്ത് വരുന്ന ദൃശ്യങ്ങള്‍ മനുഷ്യത്വത്തെ ലജ്ജിപ്പിക്കുന്നതാണെന്നും ഹൃദയഭേദകമായ ചിത്രങ്ങളാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി - കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി
ഡല്‍ഹി ബിജെപി പ്രസിഡന്‍റ് അദേഷ് ഗുപ്‌തയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ആശുപത്രികളില്‍ കൊവിഡ് രോഗികളുടെ മൃതദേഹത്തി നോട് അനാസ്ഥ കാട്ടിയെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.
![കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി Delhi BJP President Adesh Gupta Arvind Kejriwal Delhi COVID-19 Kejriwal must resign കൊവിഡ് വ്യാപനം കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി ഡല്‍ഹി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7600510-276-7600510-1592043082517.jpg)
മുഖ്യമന്ത്രി എസി മുറിയിലിരുന്നു സര്‍ക്കാറിനെ നിയന്ത്രിക്കുകയാണെന്നും താഴെത്തട്ട് മുതല്‍ പ്രവര്‍ത്തനം ഏകോപിക്കുന്നില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. ആശുപത്രികളില്‍ രോഗികള്‍ക്ക് മതിയായ കിടക്ക സൗകര്യം ലഭിക്കുന്നില്ല. സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ സാഹചര്യത്തിന്‍റെ ഗുരുതരാവസ്ഥ എടുത്തു കാണിക്കുന്നുവെന്നും ഡല്‍ഹി സര്‍ക്കാര്‍ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിന്‍റെയും പ്രതിഫലനമാണിതെന്ന് ബിജെപി പ്രസിഡന്‍റ് വ്യക്തമാക്കി. കൊവിഡ് ബാധിച്ച് 2098 പേര്‍ ഇതുവരെ മരിച്ചെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും കഴിഞ്ഞ ദിവസം കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമിത് 984 ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ ഡല്‍ഹിയിലെ ആശുപത്രികളില്‍ കൊവിഡ് രോഗികളുടെ മൃതദേഹത്തിനോട് അനാസ്ഥ കാട്ടിയെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കൊവിഡ് രോഗികള്‍ക്ക് സമീപം മൃതദേഹങ്ങള്‍ കണ്ടെത്തിയ ഡല്‍ഹി ആശുപത്രികളിലെ സ്ഥിതിഗതികള്‍ ഭീകരമെന്നായിരുന്നു ഇന്നലെ സുപ്രീം കോടതിയുടെ വിമര്‍ശനം. ജസ്റ്റിസുമാരായ അശോക് ഭൂഷണും എസ് കെ കൗളും എം ആര്‍ ഷായും ഡല്‍ഹിയില്‍ കൊവിഡ് പരിശോധനാ നിരക്ക് കുറഞ്ഞതായും ചൂണ്ടിക്കാട്ടിയിരുന്നു.