ന്യൂഡൽഹി:രാജ്യ തലസ്ഥാനത്തെ ആർടി-പിസിആർ പരിശോധനയുടെ നിരക്ക് കുറക്കാൻ ആവശ്യപ്പെട്ടതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 2,400 രൂപയാണ് നിലവിൽ സ്വകാര്യ ലാബുകളിൽ ആർടി-പിസിആർ പരിശോധനയ്ക്കായി ചിലവാകുന്നത്.
ആർടി-പിസിആർ പരിശോധനയുടെ നിരക്ക് കുറക്കാൻ നിർദേശിച്ചതായി അരവിന്ദ് കെജ്‌രിവാൾ - Kejriwal
2,400 രൂപയാണ് നിലവിൽ സ്വകാര്യ ലാബുകളിൽ ആർടി-പിസിആർ പരിശോധനയ്ക്കായി ചിലവാകുന്നത്.
ആർടി-പിസിആർ പരിശോധനയുടെ നിരക്ക് കുറക്കാൻ നിർദേശിച്ചതായി അരവിന്ദ് കെജ്‌രിവാൾ
ആർടി പിസിആർ ടെസ്റ്റുകളുടെ നിരക്ക് കുറക്കാൻ നിർദേശിച്ചതായും സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യമായി ടെസ്റ്റുകൾ നടത്തുന്നുണ്ടെങ്കിലും തീരുമാനം സ്വകാര്യ ലാബുകളിൽ പരിശോധന നടത്തുന്നവരെ സഹായിക്കുമെന്ന് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.
നിർദേശം നിലവിൽ വരുത്തിക്കൊണ്ടുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.