ന്യൂഡൽഹി:കൊവിഡ് ഹോട്ട്‌സ്‌പോട്ടാകാൻ സാധ്യതയുള്ള മാർക്കറ്റുകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ അധികാരം നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിവാഹച്ചടങ്ങുകളിൽ 200 പേർക്ക് പങ്കെടുക്കാനുള്ള അനുമതി പിൻവലിക്കാനും തീരുമാനിച്ചു. ഇപ്പോൾ ചടങ്ങുകളിൽ 50 പേർക്ക് മാത്രം പങ്കെടുക്കാം.
മാർക്കറ്റുകളിലെ ലോക്ക് ഡൗണിന് അധികാരം നൽകണമെന്ന് അരവിന്ദ് കെജ്‌രിവാൾ - ലോക്ക് ഡൗൺ ഏർപ്പെടുത്താൻ അധികാരം
വിവാഹച്ചടങ്ങുകളിൽ 200 പേർക്ക് പങ്കെടുക്കാനുള്ള അനുമതി ഡൽഹി സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചു
മാർക്കറ്റുകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ അധികാരം നൽകണമെന്ന് അരവിന്ദ് കെജ്‌രിവാൾ
ഡൽഹിയിലെ കൊവിഡ് വ്യാപനം തടയുന്നതിന് കേന്ദ്രവും കേന്ദ്ര ഏജൻസികളും കഠിനമായി പ്രവർത്തിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഡൽഹിയിലെ ജനങ്ങളെ സഹായിച്ച കേന്ദ്ര സർക്കാരിനോട് കെജ്‌രിവാൾ നന്ദി പറഞ്ഞു. മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഡൽഹിയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 8,000 കടന്നു. 104 മരണവും സ്ഥിരീകരിച്ചു.