കേരളം

kerala

ETV Bharat / bharat

കൊവിഡ് പ്രതിരോധത്തിനിടെ ജീവൻ നഷ്‌ടപ്പെടുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍ - കൊവിഡ് 19

രാജ്യത്തെ സേവിക്കുന്ന സൈനികരെ പോലെയാണ് ഇന്ന് ആരോഗ്യപ്രവര്‍ത്തകരെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു

Kejriwal announces Rs 1 cr compensation  COVID-19 patients  COVID-19  അരവിന്ദ് കെജ്‌രിവാൾ  സഹായധനം നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാൾ  ഡല്‍ഹി മുഖ്യമന്ത്രി  കൊവിഡ് 19  കൊവിഡ് ഡല്‍ഹി
കൊവിഡ് പ്രതിരോധത്തിനിടെ ജീവൻ നഷ്‌ടപ്പെടുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാൾ

By

Published : Apr 18, 2020, 8:17 PM IST

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ ശുചീകരണ തൊഴിലാളികൾക്കോ ജീവൻ നഷ്‌ടപ്പെട്ടാല്‍ ഒരു കോടി രൂപ കുടുംബത്തിന് സഹായധനം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തെ സേവിക്കുന്ന സൈനികരെ പോലെയാണ് ഇന്ന് ആരോഗ്യപ്രവര്‍ത്തകര്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലയെന്ന വേര്‍തിരിവ് ഇല്ലാതെയാകും സഹായമെന്നും കെജ്‌രിവാൾ പറഞ്ഞു.

നഗരത്തിൽ ആകെ 60 അണുനാശന യന്ത്രങ്ങൾ വിന്യസിച്ചിട്ടുണ്ട്. 71 കണ്ടെയ്‌മെന്‍റ് മേഖലകളാണുള്ളത്. ഇതില്‍ ഭൂരിഭാഗം പ്രദേശങ്ങളും അണുവിമുക്തമാക്കിയതായും കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കണമെന്നും വീടുകളിൽ തന്നെ തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ABOUT THE AUTHOR

...view details