കേരളം

kerala

ETV Bharat / bharat

ആം ആദ്‌മിയുടെ വിജയം ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ടെന്ന് വിജയ് മഞ്ജി - ഡൽഹി മുഖ്യമന്ത്രി

ആം ആദ്‌മിയുടെ നേട്ടം താത്കാലികം മാത്രമാണെന്നും ബിഹാർ തെരഞ്ഞെടുപ്പിലൂടെ എൻഡിഎ വലിയ ഭൂരിപക്ഷത്തിൽ തിരിച്ച് വരുമെന്നും വിജയ് മഞ്ജി ഇടിവിയോട് പ്രതികരിച്ചു

Delhi Elections 2020  Vijay Manjhi  delhi election results  Aam Aadmi Party  Kejriwal misguided Delhiites  ജെഡിയു നേതാവ് വിജയ് മഞ്ജി  ആം ആദ്മിയുടെ വിജയം  ബീഹാർ തെരഞ്ഞെടുപ്പിലൂടെ എൻഡിഎ തിരികെയെന്ന് ജെഡിയു നേതാവ്  ആം ആദ്മി പാർട്ടി ഡൽഹിയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ജെഡിയു  ഡൽഹി വിജയം  ഡൽഹി മുഖ്യമന്ത്രി  ഡൽഹി തെരഞ്ഞടുപ്പ്
ആം ആദ്മിയുടെ വിജയം ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ടെന്ന് ജെഡിയു നേതാവ് വിജയ് മഞ്ജി

By

Published : Feb 11, 2020, 6:37 PM IST

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാര്‍ട്ടി ഹാട്രിക് വിജയം ഉറപ്പിച്ചിരിക്കുകയാണ്. ബിജെപിക്ക് സമീപ കാലത്തെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നപ്പോൾ കോൺഗ്രസിന് അക്കൗണ്ട് തുറക്കാനാകാത്ത ദയനീയ പരാജയം. ബിജെപിയും ജനതാദൾ(യു)വും എൽജെപിയും സഖ്യത്തിൽ മത്സരിച്ചപ്പോൾ ജെഡിയുവും രണ്ട് വ്യക്തിഗത സീറ്റുകളിൽ മത്സരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബിഹാർ മുഖ്യമന്ത്രിയും ജെഡിയു ദേശീയ പ്രസിഡന്‍റുമായ നിതീഷ് കുമാറിന്‍റെ റോഡ് ഷോയും സ്വാധീനം ചെലുത്തിയില്ല.

ആം ആദ്‌മിയുടെ വിജയം ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ടെന്ന് വിജയ് മഞ്ജി

അതേസമയം അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാര്‍ട്ടി ഡല്‍ഹിയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും ഒരിക്കൽകൂടി ജനങ്ങൾ അവരുടെ സ്വാധീനത്തിൽപ്പെട്ടെന്നും ജെഡിയു നേതാവും ഗയയിൽ നിന്നുള്ള എംപിയുമായ വിജയ് മഞ്ജി ഇടിവിയോട് പ്രതികരിച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നല്ല റോഡുകളോ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോ വികസനമോ ഡൽഹിയിൽ കാണാൻ സാധിച്ചില്ലെന്നും മഞ്ജി പറഞ്ഞു. ആം ആദ്‌മിയുടെ നേട്ടം താത്കാലികം മാത്രമാണെന്നും ഈ നേട്ടം അധിക കാലം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബിജെപി സഖ്യം തുടരുമെന്നും ബിഹാർ തെരഞ്ഞെടുപ്പിലൂടെ എൻഡിഎ വലിയ ഭൂരിപക്ഷത്തിൽ തിരിച്ച് വരുമെന്നും വിജയ് മഞ്ജി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ABOUT THE AUTHOR

...view details